Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. ഇന്നലെ 314 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയർന്നു.

ഇന്ത്യയിൽ ഇതുവരെ 70,24,48,838 സാമ്പിളുകൾ പരിശോധിച്ചതായും ജനുവരി 15ന് 16,65,404 പരിശോധനകൾ നടത്തിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,331 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,50,85,721 ആയി. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം ആരംഭിച്ച രാജ്യവ്യാപക വാക്‌സിൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്സിൻ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Readers Comment

Add a Comment