Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. ഇനിമുതൽ വാക്‌സിൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ ആർടിപിസിആർ പരിശോധന നടത്തണം. വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്‌നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്‌സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും ആർടിപിസിആർ പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്വന്തം ചിലവിലാണ് ഈ പരിശോധന നടത്തി മേധിവിക്ക് മുന്നിൽ സർട്ടിഫിക്കേറ്റ് നൽകേണ്ടത്.സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനം. ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.
അയ്യായിരത്തിലധികം അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ വിവധ വകുപ്പുകളിലായി നിരവധി ഉദ്യോഗസ്ഥരുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സഹചര്യത്തിലാണ് സർക്കാർ ശക്തമായ നടപടി തീരുമാനിച്ചത്. അതോടൊപ്പം സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരുടെ പട്ടിക തയാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാർഡ് തലത്തിൽ പരിശോധന നടത്തി പട്ടിക തയാറാക്കണം. ഇവർക്ക് നിർബന്ധമായും വാക്‌സിൻ നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചു.
28.26°C







