Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:29 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒമിക്രോൺ വൈറസിന്റെ പേരിൽ ആശങ്കപ്പെടേണ്ടന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കേ അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. ഇതിനിടെ യുഎസിന്റെ അയല്‍രാജ്യമായ കാനഡയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയവരാണ് ഇവര്‍. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ പറഞ്ഞു.ഇതിനിടെ ഒമിക്രോൺ ഭീഷണിയിൽ ജാ​ഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മോദി അറിയിച്ചിരുന്നു. രാജ്യത്ത് 100 കോടി വാക്സിനേഷൻ പൂർത്തിയായെങ്കിലും വാക്സിനെടുക്കാൻ വൈമുഖ്യം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Readers Comment

Add a Comment