Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഴക്കാലം മഴയുടെ മാത്രമല്ല, രോഗാണുക്കളുടെയും കാലമാണ്. പകര്‍ച്ചപ്പനികള്‍ ഉള്‍പ്പെടെ പല വിധത്തിലുള്ള വ്യാധികള്‍ വ്യാപകമാവുകയും, വാര്‍ധക്യകാല പ്രശ്‌നങ്ങള്‍ തീവ്രമാവുകയും ചെയ്യുന്നത് മഴക്കാലത്താണ്. ലളിതവും ഫലപ്രദവുമായ ചില മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കുക:
കൈകള്‍ ശുദ്ധമായി സൂക്ഷിക്കുക
നമ്മളെപ്പോലെ തന്നെ ശുദ്ധരാണ് കൈകളുമെന്നാണ് നമ്മുടെ വിചാരം. കാര്യം അങ്ങനെയല്ല. മഴക്കാലത്ത് എവിടെനിന്നും നമ്മുടെ കൈകളിലേക്ക് രോഗാണുക്കളെത്താം. റോഡരികില്‍, ഫുട്പാത്തിന്റെ ഹാന്‍ഡ് റെയിലുകളില്‍ ഒന്നു പിടിച്ചാല്‍പ്പോലും ഈ രോഗാണുക്കള്‍ നമ്മുടെ കൈകള്‍ വഴി ശരീരത്തിലെത്തും. കൈകളില്‍ നിന്ന് ആഹാരപദാര്‍ത്ഥങ്ങള്‍ വഴി ശരീരത്തിനുള്ളിലേക്കു കടക്കാന്‍ എത്രയോ എളുപ്പം! അതുകൊണ്ട്, കൈകള്‍ കഴുകുക, കഴുകുക, വീണ്ടും കഴുകുക. കഴുകാന്‍ സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിക്കുക.
മുഖത്ത് അത്ര തൊടേണ്ട
മഴക്കാലത്ത് സാധാരണമായ ഫ്‌ളൂ എന്നയിനം പനി പരത്തുന്നത് വൈറസ് ആണ്. വായ്, മൂക്ക്, കണ്ണുകള്‍ എന്നീ ഭാഗങ്ങളിലൂടെയാണ് ഫ്‌ളൂ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. മഴക്കാലത്ത് കൈവിരലുകള്‍ ഉപയോഗിച്ച് കണ്ണു തിരുമ്മുന്നതും നെറ്റിയിലെ വിയര്‍പ്പ് തുടയ്ക്കുന്നതും ഒഴിവാക്കുക. ഹാന്‍ഡ് കര്‍ച്ചീഫ് ഉപയോഗിക്കുന്നത് ശീലമാക്കുക.
ചെളിവെള്ളം സൂക്ഷിക്കുക
വേനല്‍ക്കാലത്ത് അത്ര കാണാത്തതും മഴക്കാലത്ത് കാണാതിരിക്കാന്‍ പറ്റാത്തുമായ കാഴ്ചയാണ് ചെളിവെള്ളം. റോഡിലിറങ്ങിയാല്‍ ശരീരത്തില്‍ ചെളിവെള്ളം തെറിക്കാതെ വീട്ടില്‍ തിരിച്ചെത്തുക പ്രയാസം. ഇവയ്‌ക്കൊപ്പം രോഗാണുക്കള്‍ കൂടിയാണ് നമുക്കൊപ്പം കൂടുക. മഴക്കാലത്ത് സാധാരണമായ ഡയേറിയ, ഇന്‍ഫ്‌ളുവന്‍സ, കോളറ, ചര്‍മ്മത്തിലെ ഫംഗസ് ബാധ തുടങ്ങിയവയ്ക്ക് പ്രധാന കാരണം ചെളിവെള്ളത്തില്‍ നിന്നുള്ള അണുബാധയാണ്.
പുറത്തെ ഭക്ഷണം ഒഴിവാക്കാം
മഴക്കാലത്ത് തട്ടുകട പോലെ തുറസ്സായ ഇടങ്ങളില്‍ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതം. തുറന്നുവച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വഴി വായുവിലെയും വെള്ളത്തിലെയും അണുക്കള്‍ നേരെ ശരീരത്തില്‍ പ്രവേശിച്ചേക്കും. മഴക്കാലത്ത് ശുദ്ധജലത്തിന്റെ ലഭ്യതയില്‍ കുറവു വരുന്നതുകൊണ്ട് വഴിയോര ഭക്ഷണ വില്പനക്കാരില്‍ പലരും പാചകത്തിനും മറ്റും മലിനജലം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് മറക്കാതിരിക്കുക. വീട്ടില്‍ പാചകം ചെയ്ത, ചൂടുള്ള ഭക്ഷണം മാത്രം ഉപയോഗിക്കുക.
കൊതുകുകള്‍ക്ക് ബൈ ബൈ
കൊതുകുകളാണ് മഴക്കാലത്തെ യഥാര്‍ത്ഥ വില്ലന്മാര്‍. മഴക്കാല വ്യാധികളില്‍ പലതിന്റെയും രോഗാണുവാഹകര്‍ കൊതുകുകളാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മാത്രമേ കൊതുകുകള്‍ പ്രജനനം നടത്തൂ എന്നാണ് നമ്മുടെ വിചാരം. പക്ഷേ, പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ചിരട്ടകളിലോ പഴയ പാത്രങ്ങളിലോ കുപ്പിയിലോ ഭിത്തിയിലെ ചെറിയൊരു വിള്ളലിലെ നനവിലോ ടെറസിലും സണ്‍ ഷെയ്ഡിലുമുള്ള ചരിവുകളില്‍ തങ്ങിനില്‍ക്കുന്ന അല്പം വെള്ളത്തിലോ പോലും കൊതുകുകള്‍ പെറ്റുപെരുകും.
മാലിന്യക്കൂമ്പാരങ്ങളാണ് കൊതുകുകളുടെ ഫാക്ടറി ആയി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥലം. മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമായി നടക്കാത്ത സ്ഥലങ്ങളില്‍ സ്ഥിതി രൂക്ഷമായിരിക്കും. ഓടകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കൂമ്പാരമായിക്കിടക്കുന്ന മാലിന്യങ്ങളിലും കൊതുകുകള്‍ കൂട്ടത്തോടെ പെരുകും. പുകയിടല്‍ (ഫോഗിംഗ്) ഉള്‍പ്പെടെ കൊതുകു നിര്‍മ്മാര്‍ജ്ജന മാര്‍ഗങ്ങള്‍ അവലംബിക്കുകയും കൊതുകുകടി ഏല്ക്കുന്ന സാഹചര്യങ്ങള്‍ തടയുകയുമാണ് പോംവഴി.
28.35°C







