Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടുത്ത അഞ്ച് വർഷങ്ങളിൽ ഇന്ത്യയിലെ അർബുദ രോഗ ബാധിതരുടെ എണ്ണത്തിൽ 12 ശതമാനത്തിൻറെ വർധനയുണ്ടാകാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളുടെ കൂടിയ ആയുർദൈർഘ്യമാണ് അർബുദ കേസുകളുടെ എണ്ണം ഉയരുന്നതിനുള്ള പ്രധാനകാരണം. ജനങ്ങൾക്ക് പ്രായമേറും തോറും അവരുടെ ജീനുകളിൽ കൂടുതൽ പിഴവുകൾ ആർജ്ജിക്കപ്പെടും.
ജനസംഖ്യ ഉയരുന്നതിനൊപ്പം അർബുദത്തിൻറെ സാധ്യതയും വർധിക്കുമെന്ന് ഓങ്കോളജി ക്ലിനിക്കൽ അസോസിയേറ്റ് പ്രഫസർ വെസ്ലി എം. ജോസ് പറയുന്നു . പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് കാൻസർ രോഗ സാധ്യത കൂടുതലെന്ന് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണം പുരുഷന്മാരിലെ പുകയില ഉപയോഗമാണ്. പുരുഷന്മാരിലെ അർബുദ രോഗ കേസുകളിൽ 48.7 ശതമാനവും പുകയില ഉപയോഗം മൂലമാണ്. സ്ത്രീകളിൽ ഇത് 16.5 ശതമാനം മാത്രമാണ്.
പുകയിലയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ അർബുദ കേസുകളുടെ എണ്ണം 2025 ൽ 4,27,273 ആയിരിക്കുമെന്ന് അടുത്തിടെ ഒരു റിപ്പോർട്ടും ഉണ്ടായിരുന്നു . ഇത് ഇന്ത്യയിലെ ആകെ അർബുദ കേസുകളുടെ 27.2 ശതമാനമായിരിക്കും. അർബുദത്തിന് കാരണമാകുന്ന 69 ഘടകങ്ങളുള്ള പുകയിലയുടെ ഉപയോഗം യുവാക്കളിൽ പടരുന്നതാണ് ഇന്ത്യയുടെ അർബുദ കേസുകളുടെ വർധനയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. പുകയില ഉപയോഗം നിർത്തുന്നത് രാജ്യത്തെ അർബുദ കേസുകൾ 25 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നും പുകയിലയും ഗുഡ്കയുമാണ് ഇന്ത്യയിലെ 27 ശതമാനം അർബുദകേസുകൾക്ക് പിന്നിലെന്നും മുംബൈ പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് മുരാദ് ഇ .ലാലയും പറയുന്നു.
പുകയിലയ്ക്ക് പുറമേ മദ്യപാനവും അമിതവണ്ണവും അലസമായ ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും ഇന്ത്യയിലെ അർബുദ രോഗ വർധനവിന് പിന്നിലുണ്ട്. ജനങ്ങളുടെ പൊതുവേയുള്ള ജീവിതസാഹചര്യം വർധിച്ചത് പലരെയും അലസമായ ജീവിശൈലിയിലേക്ക് നയിക്കുന്നു. ഉയർന്ന കലോറി ഭക്ഷണം അകത്താക്കുകയും അതേ സമയം അലസമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതുമാണ് അർബുദത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് എന്നാണ് വെസ്ലി എം. ജോസ് അഭിപ്രായപ്പെടുന്നത് .
അമിത വണ്ണവുമായി ബന്ധപ്പെട്ടുളള ആറു തരം അർബുദങ്ങൾ 50 വയസ്സിന് താഴെയുള്ളവരിലും ഉയരുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവയിൽ പലതും രോഗം വളരെ പുരോഗമിച്ച ശേഷം തിരിച്ചറിയപ്പെടുന്നതിനാൽ ചികിത്സ ബുദ്ധിമുട്ടാകുന്നു. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിലെ അർബുദവും വർധിച്ചു വരികയാണെന്ന് ഐസിഎംആർ പറയുന്നു. ആകെ അർബുദ കേസുകളിൽ 7.9 ശതമാനവും കുട്ടികളിലെ അർബുദമാണ്.
ഗവൺമെൻറ് ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും സാർവത്രിക ആരോഗ്യ കവറേജ് നൽകിയും ആരോഗ്യ വിദ്യാഭ്യാസം പകർന്നും താഴേത്തട്ടിൽ രോഗനിർണയ കേന്ദ്രങ്ങൾ ആരംഭിച്ചും ഇന്ത്യയിലെ അർബുദ രോഗത്തിൻറെ വ്യാപ്തി കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വ്യായാമം ഉൾപ്പെട്ട മെച്ചപ്പെട്ട ജീവിതശൈലിയും കർശനമായ പുകയില, മദ്യ നിയന്ത്രണ നിയമങ്ങളും സഹായകമാകുമെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.
23.71°C







