Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഡിക്കല്‍ രംഗത്ത് മൊത്തം അപരന്മാരുടെ കാലമാണ്! അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ അപരനെ വച്ച് എഴുതിക്കുന്നതാണ് പുതിയ സ്റ്റൈല്‍. അതിനിടയില്‍ ഇന്നലെ രാത്രി കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ നടന്ന അപര നാടകമൊക്കെ വെറും ചീള്...!

സംഭവം ഇങ്ങനെ: ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന് ആരോ ഇന്നലെ ഒരു രഹസ്യ വിവരം കൈമാറി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിയുള്ള ഡോ. സുരേഷിനു പകരം കുറച്ചുനാളായി എത്തുന്നത് ഒരു അപരനാണ്. ആശുപത്രി ആര്‍.എം.ഒ അറിഞ്ഞുകൊണ്ടാണ് ഈ ഒത്തുകളി! അപരനായി വരുന്നയാള്‍ മെഡിക്കല്‍ ബിരുദധാരിയാണോ എന്നു പോലും തീര്‍ച്ചയില്ല. സംശയമുണ്ടെങ്കില്‍ നേരിട്ട് അന്വേഷിക്കുക!

ഹെല്‍ത്ത് വിജിലന്‍സ് ഉണര്‍ന്നു. തങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ രാത്രിയില്‍ അപരന്‍ ഡോക്ടറോ? കൂടുതലാരെയും വിവരമറിയിക്കാതെ വിജിലന്‍സ് സംഘം രാത്രിയില്‍ കടയ്ക്കല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തി. നോക്കുമ്പോള്‍ സംഗതി സത്യം! ഡ്യൂട്ടിക്ക് ഹാജരാകേണ്ട ഡോ. സുരേഷ് എത്തിയിട്ടില്ല. പക്ഷേ, അപരന്‍ ശുഷാകാന്തിയുടെ തിരക്കില്‍... പള്‍സ് നോക്കിയും നെഞ്ചില്‍ കുഴല്‍ വച്ച് പരിശോധിച്ചും രോഗിയുടെ വായിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയും മുതുകില്‍ കൊട്ടിനോക്കിയും ഭയങ്കര പരിശോധന. പ്രിസ്‌ക്രിപ്ഷനും ഉപദേശങ്ങളും രോഗിക്ക് മുറ പോലെ...! പക്ഷേ, ഇവനാരെടാ....?

വന്നത് രോഗിയല്ല, വിജിലന്‍സ് ആണെന്ന് അറിഞ്ഞതും അപരന്‍ ഡോക്ടര്‍ എടുത്തുചാടി ഒറ്റയോട്ടം. രോഗികള്‍ക്ക് കാര്യമൊട്ട് മനസ്സിലായതുമില്ല. ഈ ഡോക്ടര്‍ തന്നെയാണല്ലോ കുറേക്കാലമായി സ്ഥിരം നൈറ്റ് ഡ്യൂട്ടിക്ക് എന്ന് ചിലര്‍ പറയുന്നുണ്ട്. ആള്‍ ആ ആശുപത്രിയിലെ സ്റ്റാഫ് ഡോക്ടര്‍ അല്ലെന്നു കേട്ടതോടെ നേരത്തേ ചികിത്സ തേടിയ പലരുടെയും ശ്വാസം പോയ മട്ടായി. നാടകത്തിന്റെ ഗുട്ടന്‍സ് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ ഒറിജിനല്‍ ഡോക്ടറെയും കാണാനില്ല, അപരനെയും കാണാനില്ല. ആരോഗ്യമേഖലയില്‍ എന്തെല്ലാം മറിമായങ്ങളാണ് ദൈവമേ...!

Readers Comment

Add a Comment