Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനിടെ വാക്സിനേഷൻ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്സിൻ വിതരണം 86 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 30000 താഴെയാണ്. 26,041 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ലക്ഷം കൊവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.തിങ്കളാഴ്ച ഒരു കോടി കൊവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രാജ്യത്തെ ജനങ്ങളേയും ആരോഗ്യ പ്രവർത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. ഇത് അഞ്ചാം തവണയാണ് പ്രതിദിനം വാക്സിനേഷൻ ഒരു കോടി കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ദിവസം ഒരു കോടി വാക്സിൻ വിതരണം നടത്തുകയെന്ന ലക്ഷ്യം വീണ്ടും തങ്ങൾ കൈവരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കൊവിൻ പോർട്ടലിൽ രാത്രി 10.30 വരെയുള്ള കണക്കനുസരിച്ച് 1,00,96,142 കൊവിഡ് വാക്സിനുകളുടെ വിതരണമാണ് നടന്നത്. 35 ലക്ഷം വാക്സിൻ നൽകി ഉത്തർ പ്രദേശാണ് വാക്സിൻ വിതരണത്തിൽ ഒന്നാമതെത്തിയത്.ഇതോടെ രാജ്യത്തെ മൊത്തം വാക്സിൻ വിതരണം 86 കോടി കടന്നു. മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് 86,93,79,970 കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയതത്. ഒക്ടോബർ പകുതിയോടെ വാക്സിൻ വിതരണം 100 കോടി കടത്തുമെന്നാണ് കേന്ദ്രസർക്കാർ റിപ്പോർട്ട്. ഒക്ടോബർ 5നും 10നും ഇടയിൽ ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം. അതേസമയം സെപ്തംബർ 17ന് രാജ്യത്ത് രണ്ട് കോടി വാക്സിൻ വിതരണം നടത്തി റെക്കോഡിട്ടിരുന്നു.

Readers Comment

Add a Comment