Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:56 pm
  • 20th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 54 %
  • Wind: 3.29 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാൻസർ ഇന്നത്തെ കാലത്തു വർദ്ധിച്ചു വരുന്ന മഹാവ്യാധിയാണെന്നു പറഞ്ഞാൽ തെറ്റില്ല. തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഫലം ലഭിയ്ക്കുമെങ്കിലും തിരിച്ചറിയാൻ കഴിയാത്തതാണ് പലപ്പോഴും ഈ രോഗത്തെ ഏറെ അപകടകരമാകുന്നത്.

ജനനേന്ദ്രിയ അർബുദങ്ങളിൽ വളരെ അപൂർവമായ ഒന്നാണ് യോനിയിലെ അർബുദം. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്താനായാൽ യോനീനാളിയിലെ അർബുദ കോശങ്ങളെ മുറിച്ച് മാറ്റുന്നതും റേഡിയേഷൻ ചികിത്സയും ഫലപ്രദമാണ്.യോനിയിലെ അർബുദം നേരത്തെ കണ്ടെത്താൻ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണാതിരിക്കുക.

മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള വേദനയും വിട്ടുമാറാത്ത വേദനയും ചൊറിച്ചിലുമൊക്കെ യോനിയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം.യോനിയിൽ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ രക്തസ്രാവം യോനീ അർബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഇത് മാസമുറയുടെ സമയത്തെ രക്തമൊഴുക്കിൽ നിന്ന് വ്യത്യസ്തമാണ്. ചില സമയത്ത് കട്ട പിടിച്ച രക്തമായും ചിലപ്പോൾ ചുവന്ന നിറത്തിലെ യോനീ സ്രവമായും ഇത് കാണപ്പെടാം.

 

ഇളം പിങ്ക് നിറത്തിലുള്ള യോനിയുടെ നിറം പെട്ടെന്ന് മാറുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. നിറം മാറ്റത്തിനൊപ്പം യോനിയിൽ നിന്ന് ദുർഗന്ധവും യോനിക്ക് ചൊറിച്ചിലും തിണർപ്പും ഒക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ ഗൗരവമായി പരിശോധിക്കപ്പെടണം.

സ്തനാർബുദമാകട്ടെ, യോനിയിലെ അർബുദമാകട്ടെ മുഴകൾ പ്രത്യക്ഷപ്പെടുന്നത് ഒരു പ്രധാന ലക്ഷണമാണ്. അതിനാൽ അത് നിസ്സാരമായി തള്ളരുത്. യോനിയിൽ മുഴയുണ്ടാകുന്ന പക്ഷം, അവ അപകടകരമാണോ അല്ലയോ എന്നറിയാൻ ഡോക്ടറെ കാണേണ്ടതും ആവശ്യമായ പരിശോധനകൾ നടത്തേണ്ടതുമാണ്.

പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെല്ലാം വേദന തോന്നുന്നുണ്ടെങ്കിൽ അത് സാധാരണമല്ല. യോനിയിലെ അർബുദം മൂലമാകാം ഈ വേദനയെന്നതിനാൽ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.

Readers Comment

Add a Comment