Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതിനാൽ ട്രോമ കെയർ സെന്ററിന് പ്രത്യേക പ്രാധാന്യം നൽകി ഭരണാനുമതി നൽകി. ഇതിന്റെ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രോമ കെയറിന് ഉൾപ്പടെആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും നഴ്‌സുമാരുടെ ഔട്ട്‌സോഴ്‌സിംഗ് സേവനത്തിനായി 82 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫുള്ളി ആട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിൻ അനലൈസർ 14.50 ലക്ഷം, പോർട്ടബിൾ അൾട്രാസൗണ്ട് 10 ലക്ഷം രൂപ, നെർവ് മോണിറ്റർ 17 ലക്ഷം, മോഡേൺ ആട്ടോസ്പി വർക്ക് സ്റ്റേഷൻ 10 ലക്ഷം, സി ആം 11.30 ലക്ഷം, വീഡിയോ ബ്രോങ്കോസ്‌കോപ്പ് 16 ലക്ഷം, എക്കോകാർഡിയോഗ്രാഫി സിസ്റ്റം 28.50 ലക്ഷം, എച്ച്.ഡി. ലാപ്പറോസ്‌കോപ്പിക് സിസ്റ്റം 44 ലക്ഷം, വീഡിയോ ഗാസ്‌ട്രോസ്‌കോപ്പ് 18 ലക്ഷം, ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി മെഷീൻ 50 ലക്ഷം, മെഡിക്കൽ ഗ്യാസ് 85 ലക്ഷം, ഫർണിച്ചർ 20 ലക്ഷം, സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങൾ 70 ലക്ഷം, ജേർണലുകൾ 50 ലക്ഷം തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ തീപിടിത്തമുണ്ടായാൽ ഫലപ്രദമായി തടയുന്നതിന് ഫയർ ആന്റ് സേഫ്റ്റി സർവീസിനായി 34 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Readers Comment

Add a Comment