Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ലൈംഗിക അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്ന 99 ശതമാനത്തിലധികം  സ്ത്രീകൾക്കും  കുട്ടികൾക്കും നീതി ഉറപ്പാക്കേണ്ടതും രാജ്യത്തിന്റെ ഉത്തവാദിത്വമാണ്. ശരിയായ രീതിയിലുളള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിക്കുന്നതിലൂടെ മാത്രമേ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയൂളളൂ. അതോടൊപ്പം പ്രധാന്യമുളളതാണ് അതിജീവിതര്‍ക്ക് ശാരീരികവും മാനസികവുമായ വൈദ്യസഹായം ഉറപ്പുവരുത്തുകയും നഷ്ടപരിഹാരമുള്‍പ്പെടെയുളള പുനഃരധിവാസം ഉറപ്പാക്കുകയും ചെയ്യുക എന്നത്. 

പരിചരണവും തെളിവു ശേഖരണവും തുടങ്ങുന്നത് ഭൂരിഭാഗം കേസുകളിലും ആശുപത്രികളില്‍ നിന്നാണ് . അതുകൊണ്ട് തെളിവു ശേഖരണത്തെയും സമഗ്ര പരിചരണത്തെയും സംബന്ധിച്ച് വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്വമാണ്. ഈയൊരു ഉദ്ദേശത്തോടുകൂടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ “കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സർവൈവർ ഓഫ് സെക്ഷുവൽ  ഒഫന്‍സസ്   2019” കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു.സമഗ്രമായ മെഡിക്കോ ലീഗല്‍ പരിശോധനയും തെളിവുശേഖരണവും, അതിജീവിതരുടെ ബുദ്ധിമുട്ട് പരമാവധി കുറച്ച്, എങ്ങിനെ നടത്തണമെന്നതിനെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ പ്രോട്ടോക്കോളില്‍ നല്‍കിയിട്ടുണ്ട്. 

Readers Comment

Add a Comment