Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിടപ്പുരോഗികൾക്കും വാർദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും 199 രൂപ ദിവസ വാടക നിരക്കിൽ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയർ. രോഗികളെ വീട്ടിൽ പരിചരിക്കുന്നവർക്കും ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കിൽ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകൾ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന എംബെഡ് കെയറിന്റെ ലക്ഷ്യം.

കിടക്കയ്ക്ക് ഒപ്പം നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ചലന സഹായക ഉപകരണങ്ങളായ അത്യാധുനിക ഊന്നുവടി, ആധുനിക വാക്കർ, ഇരുന്ന് കുളിക്കാൻ ഉപയോഗിക്കുന്ന ഷവർ ബെഞ്ച് എന്നിവയിലേതെങ്കിലും ഒരെണ്ണവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

രോഗിക്ക് പരസഹായം കൂടാതെ കിടക്കയുടെ പൊക്കം ക്രമീകരിക്കാനും തല ഭാഗം 90 ഡിഗ്രി വരെ ഉയർത്താനും റിമോട്ടിന്റെ സഹായത്തോടെ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണെന്ന് എംബെഡ് കെയർ എംഡി ജോൺ നിസ്സി ഐപ്പ് പറഞ്ഞു. കൂടാതെ, രോഗിയെ പരിചരിക്കുന്നവർക്കായി മറ്റൊരു റിമോട്ടും കിടക്കയിൽ ഘടിപ്പിച്ചിട്ടുണ്ട്. നാലു വീലുകളും 360 ഡിഗ്രിയിൽ തിരിക്കാൻ സാധിക്കുന്നതിനാൽ ഏത് ദിശയിലേക്ക് വേണമെങ്കിലും കിടക്ക ചലിപ്പിക്കാനും സാധിക്കും. കൂടാതെ, വ്യത്യസ്ത രീതിയിൽ പ്രയോജനപ്പെടുത്താവുന്ന ടേബിളും കിടക്കയ്ക്ക് ഒപ്പം ലഭ്യമാണ്. രോഗികൾക്ക് വളരെയെളുപ്പം ഉയർത്താൻ സാധിക്കുന്ന സൈഡ് ടേബിൾ ആഹാരം കഴിക്കാനും വായനയ്ക്കായും ഉപയോഗിക്കാൻ സാധിക്കും. മരുന്നുകളും മറ്റും സൂക്ഷിക്കാനുള്ള ഡ്രോയറും ടേബിളിൽ ഉണ്ടാകും. ഇത്തരത്തിൽ കിടപ്പുരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിടക്കയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- 7994949999, 79949 45555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

Readers Comment

Add a Comment