Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുമായി യോഗം ചേരും. സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യവും വിലയിരുത്തും.സംസ്ഥാനത്തെ കൊറോണ സാഹചര്യവും ഇളവുകൾ സംബന്ധിച്ചും തീരുമാനമെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വടക്കൻ ജില്ലകളിലാണ്. അതിനാൽ വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
23.4°C







