Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരുഷൻറെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിൻറെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധർമം. 

പുരുഷന്മാരിൽ ക്യാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാൻസറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയും കൂടുന്നു. അമിതമായ മാംസാഹാരം-പ്രത്യേകിച്ച് ചുവന്ന മാംസം  കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമാവുന്നു. പത്ത് ശതമാനത്തിൽ താഴെ ആളുകളിൽ ചില പാരമ്പര്യ ഘടകങ്ങൾ ബി.ആർ.സി.എ. ജീൻ കാണുന്നു. 


പ്രധാന ലക്ഷണങ്ങൾ  

പ്രോസ്റ്റേറ്റ് ക്യാൻസർ മൂർച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാവും.നട്ടെല്ലിനും മറ്റ് അസ്ഥികൾക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാൻസറിൻറെ ലക്ഷണങ്ങൾ ആകാം.ചിലയിനം പ്രോസ്റ്റേറ്റ് ക്യാൻസർ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ നിലനിൽക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാൻസറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. 


രോഗ നിർണയം

പി.എസ്.എ. പരിശോധന: പി.എസ്.എ.  എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽനിന്നും ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. രക്തത്തിൽ ഇതിന്റെ അളവ് സാധാരണ 4 നാനോഗ്രാം/മില്ലിലിറ്റർ ആയിരിക്കും. പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ പി.എസ്.എ. കൂടുതലായി കാണുന്നു.

അൾട്രാസൗണ്ട് സ്‌കാനിങ് മുഖേന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാൻ കഴിയും

മരവിപ്പിച്ചതിന് ശേഷം പ്രത്യേകതരം സൂചി ഉപയോഗിച്ച്, മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി  രോഗം സ്ഥിരീകരിക്കുന്നു,

ബയോപ്‌സി റിപ്പോർട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ, അല്ലാത്തവ എന്ന് തരം തിരിക്കാം


ചികിത്സ 

ചികിത്സ നിർണയിക്കുന്നതിനു മുൻപ്, രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, മറ്റ് അനുബന്ധ രോഗങ്ങൾ എന്നിവ വിലയിരുത്തും.പ്രാരംഭദശയിലുള്ളതും ഗ്രന്ഥിയിൽ മാത്രം ഒതുങ്ങിയിരിക്കുന്നതുമായ കാൻസർ സർജറിയിലൂടെ  പൂർണമായും സുഖപ്പെടുത്താൻ കഴിയും.ആരംഭദശയിൽത്തന്നെ, ശസ്ത്രക്രിയ സാധ്യമല്ലാത്തവർക്കും ശസ്ത്രക്രിയ വിജയിക്കാത്തവർക്കും റേഡിയേഷൻ ചികിത്സ നടത്തുവാൻ കഴിയും. നൂതന റേഡിയേഷൻ സംവിധാനങ്ങൾ വഴി മികച്ച രീതിയിൽ, പാർശ്വഫലങ്ങൾ കുറച്ചുകൊണ്ട് റേഡിയേഷൻ ചികിത്സ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്കും റേഡിയേഷനും ശേഷം ഇടവിട്ടുള്ള കാലയളവിൽ തുടർപരിശോധന നടത്തേണ്ടതാണ്..

കൂടിയ സ്റ്റേജിലുള്ള കാൻസർ പ്രധാനമായും ഹോർമോൺ ചികിത്സവഴി സുഖപ്പെടുത്തുവാനോ, തടുത്തുനിർത്തുവാനോ കഴിയും. പുരുഷഹോർമോൺ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളെ ഉദ്ദീപിപ്പിക്കും. ഹോർമോണുകളുടെ പ്രവർത്തനം തടയുന്നതിനായി ചെറിയ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്യുകയോ   കുത്തിവെപ്പുകൾ നടത്തുകയോ ചെയ്യാം. ഹോർമോൺ തടയാനുള്ള മരുന്നുകളും കഴിക്കേണ്ടതാണ്..അസുഖം എല്ലുകളിലേക്ക് പടർന്നാൽ ഭവിഷ്യത്തുകൾ തടയാനായി ബിസ്‌ഫോസ്ഫണേറ്റ്  ഗ്രൂപ്പിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കും. പുതിയ മരുന്നായ ഡെനോസുമാബും  ഇപ്പോൾ ലഭ്യമാണ്. രോഗം കൂടിയ അവസ്ഥയിലെത്തുകയും ഹോർമോൺ ചികിത്സകൊണ്ട് ഫലം കിട്ടാതെ വരികയും ചെയ്യുമ്പോൾ കീമോതെറാപ്പി ചികിത്സ ചെയ്യും. പുതിയ മരുന്നുകളായ ഡോസി ടാക്‌സൽ, കബാസി ടാക്‌സൽ, അബിറാട്ടറോൺ എന്നിവ രോഗം നിയന്ത്രിക്കാനും രോഗ ലക്ഷണങ്ങളിൽനിന്നു മോചനം ലഭിക്കാനും സഹായിക്കും.

 

 

Readers Comment

Add a Comment