Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:11 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിശ്ശബ്ദമായ കരൾരോ​ഗമാണ് ഫാറ്റിലിവർ. പലപ്പോഴും യാദൃച്ഛികമായി നടത്തുന്ന വെെദ്യപരിശോധനയിലാണ് ഫാറ്റിലിവർ കണ്ടെത്തുന്നത്.വയറിന്റെ അൾട്രാസൗണ്ട് പരിശോധനയിൽ പത്തുപേരിൽ അഞ്ചുപേർക്ക് എന്ന തോതിൽ നമ്മുടെ നാട്ടിൽ ഫാറ്റിലിവർ വർധിച്ചിരിക്കുന്നു. ‌‌

എന്താണ് ഫാറ്റിലിവർ 

കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇത് രണ്ട് തരത്തിലുണ്ട്. മ​ദ്യപിക്കുന്നവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന് വിളിക്കുന്നു. മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നാണ് വിളിക്കുന്നത്. ഫാറ്റിലിവർ ദീർഘകാല കരൾ രോ​ഗങ്ങളുടെ ആദ്യഘട്ടമെന്ന് പറയാം. അമിത ഭക്ഷണം ഒഴിവാക്കി കൃത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ കരളിലെ കോശങ്ങൾക്ക് നീർവീക്കമുണ്ടാകുന്നു. ഈ ഘട്ടത്തെ നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റെെറ്റിസ് എന്ന് വിളിക്കും.ജീവിതശെെലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കരളിൽ വടുക്കൾ രൂപപ്പെട്ട് സിറോസിസ് എന്ന് വിളിക്കുന്ന കരൾരോ​ഗത്തിന്റെ അന്തിമഘട്ടത്തിലെത്തുന്നു. 

കാരണങ്ങൾ 

കൊഴുപ്പുകൂടിയ ഭക്ഷണം: വറുത്തതും പൊരിച്ചതുമായ വിഭവങ്ങളുടെ അമിത ഉപയോ​ഗം, ഉയർന്ന കലോറിയുള്ള വിഭവങ്ങൾ, രാത്രികാലത്തെ അമിത ഭക്ഷണം ഇവയൊക്കെ അമിതവണ്ണത്തിനും ഫാറ്റിലിവറിനും കാരണമാകുന്നു. പ്രമേഹം: ദീർഘനാളായുള്ള പ്രമേഹം രക്തത്തിലെ കൊഴുപ്പുഘടകമായ ട്രെെ​ഗ്ലിസറെെഡിന്റെ അളവ് കൂടാനും കരളിൽ അടിഞ്ഞുകൂടാനും കാരണമാകും. രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിലയും ഫാറ്റിലിവറിന് കാരണമാകാം.
ജനിതക കാരണങ്ങൾ: ജനിതക തകരാറുകളെ തുടർന്ന് കരളിൽ കൂടുതലായി കൊഴുപ്പ് അടിഞ്ഞുകൂടാം.  ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ: കായികാധ്വാനം കുറയുക, ജങ്ക് ഫാസ്റ്റ് ഫുഡ് ശീലങ്ങൾ, ദീർഘനേരം ചടഞ്ഞിരുന്നുള്ള ജോലികൾ.

ലക്ഷണങ്ങൾ

 പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. വയറിന്റെ വലതുഭാ​ഗത്തായി ഭാരം തോന്നിയേക്കാം. മറ്റുചിലർക്ക് നെഞ്ചിൽ പിടിത്തമനുഭവപ്പെട്ടേക്കാം.

പ്രതിരോധിക്കാം

 മദ്യപാനം പൂർണമായും ഒഴിവാക്കണം.  അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. ബേക്കറി സാധനങ്ങൾ, വറപൊരി വിഭവങ്ങൾ, നെയ്യ്, വെണ്ണ,  വനസ്പതി തുടങ്ങിയവയുടെ ഉപയോ​ഗം നിയന്ത്രിക്കണം. 
നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.
അത്താഴം മിതമാക്കണം. രാത്രിഭക്ഷണം നേരത്തെ കഴിക്കണം.  ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യണം. ശരീരഭാരം ആരോ​ഗ്യകരമാക്കണം.പ്രമേഹമുള്ളവർ രക്തത്തിലെ ഷു​ഗർനില നോർമലായി നിലനിർത്തണം.  ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ, സ്റ്റിറോയ്ഡുകൾ, ഹോർമോൺ മരുന്നുകൾ തുടങ്ങിയവ ഉപയോ​ഗിക്കരുത്. 

Readers Comment

Add a Comment