Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചക്കകം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ രൺധീപ് ഗുലേറിയ. ജനങ്ങളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കും വരെ മാസ്‌ക് ധാരണം, സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഗുലേറിയ നിർദേശിച്ചു.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിനെ പരാമർശിക്കവേ, സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ലോക്ക്ഡൗണിനെ ദീർഘകാലം ആശ്രയിക്കാനാവില്ലെന്ന് എയിംസ് മേധാവി പറഞ്ഞു. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഗുലേറിയ ആവർത്തിച്ചു വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്നും സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ അതുണ്ടായേക്കുമെന്നും രാജ്യത്തെ രോഗപര്യവേക്ഷകർ നേരത്തെ സൂചിപ്പിച്ചിരുന്നു.
23.71°C







