Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറ്റവും തീവ്രവും അതികഠിനവുമായ വേദന  പ്രസവ വേദനയാണെന്  പറയാറുണ്ട് .  എന്നാൽ കിഡ്നി സ്റ്റോണിൻ്റെ വേദന അതിനേക്കാൾ രൂക്ഷമാണ് .കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി കിഡ്നി സ്റ്റോൺ സംബന്ധമായ നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും .ഇന്ന് i2i ന്യൂസ് ഹെൽത്ത് സെഗ്മെന്റ് സംസാരിക്കുന്നത് ഇ വിഷയത്തെ കുറിച്ചാണ് .

സാധാരണ ഗതിയിൽ കിഡ്നി സ്റ്റോൺ വരുമ്പോൾ ആദ്യം നാട്ട് ചിത്സ  ചെയ്തു നോക്കും .കുറയാതെ വരുമ്പോൾ ഡോക്ടർമാരെ സമീപിക്കും .കല്ലുകളുടെ വലുപ്പം  കൂടി അവസ്ഥയെത്തുമ്പോൾ അതിനെ സർജറി ചെയ്തു നീക്കം ചെയ്യുകയോ പൊടിച്ചു കളയുകയോ ചെയ്യും .മറ്റു ചിലരാകട്ടെ വേദന സംഹാരികൾ കഴിച്ചു കൊണ്ട് നടക്കുകയും ചെയ്യും .

പലപ്പോഴും കിഡ്നി സ്റ്റോണിനു കാരണമായ അവസ്ഥയെയല്ല ചികിത്സിക്കുന്നത് രോഗത്തെയാണ് .അതുകൊണ്ടു തന്നെ സർജറി ചെയ്തോ പൊടിച്ചോ ഒറ്റമൂലി പ്രയോഗിച്ചോ കല്ലുകൾ നീക്കം ചെയ്‌താലും പിന്നെയും അവ വരുന്നതായി   കാണുന്നു .അപ്പോൾ കിഡ്നി സ്റ്റോണിന്‌ അല്ല ചികിത്സ വേണ്ടത് .കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്ന അവസ്ഥയ്ക്കാണ് .അതിനായി ജീവിത ശൈലി ക്രമീകരിക്കേണ്ടതും ആവശ്യമാണ് .  വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോൺ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്..  വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 10 മുതൽ 15 ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും

 

കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്. നിങ്ങളുടെ ശരീരത്തിലെ ചില തരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞുകൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. നിങ്ങളുടെ ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ, നിങ്ങളുടെ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

വൃക്കയിലെ കല്ലുകളുടെ വലുപ്പം പല തരത്തിലായിരിക്കും. മാത്രമല്ല, അവയ്ക്ക് മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് പോലും കടന്ന്  മൂത്രതടസ്സം വരെ ഉണ്ടാക്കാൻ സാധിക്കുന്നു . കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നുപോകാറുണ്ട്. എന്നാൽ, ഈ കല്ലുകളുടെ വലുപ്പം മൂത്രനാളിയിലൂടെ കടക്കുന്നതിനെക്കാൾ വലുപ്പമേറിയതാണ് എങ്കിൽ, ഇവയെ പുറത്തെത്തിക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരുന്നതാണ്.

വിവിധ തരത്തിലുള്ള വൃക്ക കല്ലുകൾ.

പ്രധാനമായും നാലുതരത്തിലുള്ള കല്ലുകൾ വൃക്കയിൽ രൂപപ്പെടുന്നു.അതിൽ കാത്സ്യം കല്ലുകളാണ് സാധാരണയായി കാണുന്നത്. സ്ട്രൂവൈറ്റ് കല്ലുകൾ വൃക്കകൾക്കുണ്ടാകുന്ന ചെറിയ കേടുപാടുകൾ മൂലം ഉണ്ടാകുന്നതാണ്.സിസ്റ്റീൻ കല്ലുകൾ ജനിതക വൈകല്യങ്ങളിലൂടെ ഉണ്ടാകുന്നു.
സാന്തീൻ പോലുള്ള വളരെ കുറഞ്ഞ അളവിൽ കാണുന്ന  കല്ലുകളും മരുന്നു സംബന്ധമായി ഉണ്ടാകുന്ന മറ്റു കല്ലുകളുമുണ്ട്.

വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. എങ്കിലും ഇനി പ്രറയുന്ന പ്രധാന ലക്ഷണങ്ങൾ അവഗണിക്കാതെ പോകരുത്.


മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക

വൃക്കയിൽ കല്ലുള്ളവരിൽ അനുഭവപ്പെടുന്ന വളരെ സാധാരണമായ ഒരു ലക്ഷണമാണിത്. മൂത്രമൊഴിക്കുമ്പോൾ എപ്പോഴും നിങ്ങൾക്ക് വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ട് എങ്കിൽ, അത് ചിലപ്പോൾ വൃക്കയിൽ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ട് ഇത്തരം സംശയങ്ങൾക്ക് സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടുക.

മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറമാണെങ്കിൽ

വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. വൃക്കയിൽ ഉണ്ടാകുന്ന കല്ല് വളരെ കൂർത്തതായിരിക്കും .വൃക്ക കല്ല് മൂത്രനാളിയിലേക്കു ഇറങ്ങുമ്പോൾ ഉണ്ടാക്കുന്ന മുറിവാണ് രക്തമായി മൂത്രത്തിലൂടെ പുറത്തു പോകുന്നത് . മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള വ്യത്യാസം കാണപ്പെടുകയാണ് എങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ

വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം നിങ്ങൾക്ക് ഇടയ്ക്കിടെ ബാത്‌റൂമിൽ പോകേണ്ടതായി വരുന്നു. ഈ ലക്ഷണം അനുഭവപ്പെടുന്ന മിക്കവാറും പേരും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള മടി കാരണം പിടിച്ച് നിർത്തുന്നതായി കാണാറുണ്ട്. ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും.

തലകറക്കവും ഛർദ്ദിയും

അടിവയറ്റിലെ കടുത്ത വേദന പോലെ തന്നെ, ഓക്കാനം, ഛർദ്ദി എന്നിവയും വൃക്കയിലെ കല്ലുകൾ ബാധിച്ച ആളുകൾക്ക് കൂടുതലായി അനുഭവപ്പെടുന്നു. വൃക്കകളുടെയും ദാഹനനാളത്തിന്റെയും ഞരമ്പുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.


മൂത്രക്കല്ലിനെ പ്രതിരോധിക്കാനാവുമോ? ......


ജീവിതശൈലിയും മൂത്രാശയക്കല്ലുകളും തമ്മിൽ അടുത്തബന്ധമുണ്ട്. കുടിക്കുന്നവെള്ളം അളവിൽ കുറവ്, ആട്, പോത്ത്, കടുക്ക, ചെമ്മീൻ, ഞണ്ട്.മുതലായവയുടെ അമിതോപയോഗം, മേൽപ്പറഞ്ഞതും കോഴി, മീൻ, എന്നിവയും,നല്ലതുപോലെ പൊരിച്ചുള്ള ഉപയോഗം, ഇതെല്ലാം കല്ലുണ്ടാവാനുള്ള സാധ്യത പതിന്മടങ്ങ് കൂട്ടും.പുകവലി, മദ്യം എന്നിവയും കല്ല് ഉണ്ടാവാനുള്ള സാധ്യതകൂട്ടും.പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയും, തക്കാളി, ഉള്ളി, കാബേജ്, പരിപ്പ്, ഉഴുന്ന് മുതലായവ, ഇലക്കറികൾ എല്ലാംതന്നെ അമിതമായാൽ ബുദ്ധിമുട്ടുണ്ടാക്കും.......
അതുകൊണ്ട് ഒരു സന്തുലിത ആഹാരക്രമമാണ് വേണ്ടത്.

ചികിത്സ 

ചികിത്സ കല്ലിന്റെ വലുപ്പവും നോക്കി കല്ലിന്റെ സ്ഥാനം, വലുപ്പം, അത് വൃക്കയിൽ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതിൽ താഴെയുള്ളതോ ആയ കല്ലാണ് എങ്കിൽ, അത്.മൂത്രത്തിലൂടെ പോകുന്നുണ്ടോ എന്ന് നാല് ആഴ്ചവരെ നോക്കാം. അപ്പോൾ ധാരാളം വെള്ളം കുടിക്കാനും ഭക്ഷണനിയന്ത്രണത്തിനും നിർദേശിക്കും.ഇതോടൊപ്പം മൂത്രവാഹിനിക്കുഴൽ അല്പം വികസിപ്പിക്കാൻ സഹായിക്കുന്ന ചില മരുന്നുകൾ (ആൽഫ ബ്ലോക്കറുകൾ) നൽകാറുണ്ട്. കല്ല് തടസ്സംകൂടാതെ.മൂത്രവാഹിനിക്കുഴലിലൂടെ കടന്നുപോകാൻ ഇത് സഹായിക്കും. കല്ല് തടസ്സപ്പെടുന്ന ഭാഗത്തെ നീർക്കെട്ട് ഒഴിവാക്കാനും.മരുന്നുകൾ നിർദേശിക്കാറുണ്ട്. 

കല്ല് പൊടിക്കൽ കല്ലുള്ള ഭാഗത്തേക്ക് ഷോക് തരംഗങ്ങൾ കടത്തിവിട്ട് അത് പൊടിച്ചുകളയുന്ന ചികിത്സയാണ് എക്സ്ട്രാ കോർപോറിയൽ ഷോക്‌വേവ് ലിത്തോട്രിപ്സി .രണ്ട് സെന്റീമീറ്റർ വരെയുള്ള കല്ലുകൾ ഇങ്ങനെ പൊടിക്കാം.വൃക്കകളുടെ പ്രവർത്തന വൈകല്യം കാര്യമായി ഉണ്ടാകാത്ത അവസ്ഥയിൽ മാത്രമേ ഈ രീതിയിൽ കല്ല് പൊടിച്ച് നീക്കാനാകൂ. ഉദാഹരണമായി സിസ്റ്റീൻ കല്ലുകൾ പൊട്ടില്ല.

പി.സി.എൻ.എൽ. 

പി.സി.എൻ.എൽ. ചെറിയ സുഷിരമുണ്ടാക്കി അതിലൂടെ നെഫ്രോസ്‌കോപ് കടത്തി കല്ല് പൊടിച്ച് പുറത്തേക്ക് എടുക്കുന്ന രീതിയുണ്ട്. .പെർക്യൂട്ടേനിയസ് നെഫ്രോലിതോട്ടമി (PCNL) എന്നാണ് ഇതിന്റെ പേര്..ലേസർ, അൾട്രാസൗണ്ട്, ബാലിസ്റ്റിക്, ലിതോട്രിപ്സി (എയർപവർ) എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്.

യുറിറ്ററോ റീനോസ്‌കോപി.

മൂത്രനാളി, മൂത്രസഞ്ചി എന്നിവ വഴി യൂറിറ്ററോസ്‌കോപ് കടത്തി മൂത്രവാഹിനിക്കുഴലിലെ കല്ലുകൾ നീക്കുന്ന രീതിയാണിത്..കല്ലുകൾ നേരിട്ടോ പൊടിച്ചോ എടുക്കാനാകും.

 കല്ലുകൾ സർജറിയിലൂടെയോ പൊടിച്ചോ കളഞ്ഞാൽ പോലും അത് വീണ്ടും വരൻ സാധ്യത ഉള്ളത് കൊണ്ട് ജീവിത ശൈലി ക്രമീകരിക്കുകയും കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്ന ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കാനായും ശ്രദ്ധിക്കുക .ജീവിത ശൈലി ക്രമീകരിക്കുക  എന്നതും പ്രധാനമാണ്  

 

 

 

 

 

 

 

 

 

Readers Comment

Add a Comment