Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,27,510 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,81,75,044 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് അനുസരിച്ച് കഴിഞ്ഞ ദിവസം 1,52,734 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,795 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,31,895 ആയി ഉയർന്നു. 2,55,287 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,59,47,629 ആയി. നിലവിൽ രാജ്യത്ത് 18,95,520 കൊവിഡ് രോഗികളാണ് ഉള്ളത്. അതേ സമയം കഴിഞ്ഞ ദിവസം 3,128 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്‌തു. ഇതുവരെ 21,60,46,638 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.

Readers Comment

Add a Comment