Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്ക് പേര് നൽകി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആൽഫബെറ്റുകൾ ഉപയോഗിച്ച് ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെൽറ്റ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയത്. ബി 1.617.1 വൈറസ് വകഭേദത്തെ റിപ്പോർട്ടുകളിലെവിടെയും ഇന്ത്യൻ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വൈറസ് വകഭേദത്തിൻറെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിൻറെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഇന്ത്യൻ വൈറസ് വകഭേദം 44 രാജ്യങ്ങളിൽ ഭീഷണിയയുർത്തുന്നതിൽ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഇന്ത്യൻ വകഭേദമെന്ന പ്രയോഗം പിൻവലിക്കണമെന്ന് സമൂഹമാധ്യമങ്ങളുടെ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. 

 

Readers Comment

Add a Comment