Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചു വരുന്നു .'പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്' (commit to quit) എന്നതാണ് ഈ വർഷത്തെ സന്ദേശം. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വർഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിർവചിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളിൽ തീവ്രമായ അവസ്ഥയിൽ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു .പുകയില ഉപയോഗം കാരണം ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. കോവിഡ്ബാധ മൂലം വീടുകളിൽ ക്വാറന്റൈനിലും ഐസോലേഷനിവും കഴിയുന്നവർ പുകവലി നിർത്തേണ്ടത് രോഗം മൂർച്ഛിക്കാതിരിക്കാൻ വളരെയെറെ ആവശ്യമാണ്.ഇത്തരത്തിലുള്ള പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാ പേർക്കും സഹായത്തിനായി ടെലി കൺസൾട്ടേഷൻ വഴി കൗൺസിലിംഗും മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് ഒരു ക്വിറ്റ് ലൈൻ (ഝഡകഠ ഘകചഋ) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് 31 ന് ലോകപുകയില വിരുദ്ധ ദിനത്തിൽ ക്വിറ്റ് ലൈൻ ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങൾക്കായി സമർപ്പിക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്.
പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടർമാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗൺസിലർമാരുടെയും സേവനങ്ങൾ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികൾക്ക് ഫാർമക്കോതെറാപ്പിയും ഈയൊരു പരിപാടിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടർച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വർഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ പുകയില ഉത്‌പന്നങ്ങളിൽ ഏറെ ആവശ്യക്കാരുള്ള സിഗരറ്റിന്റെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയ കൊല്ലമാണ് ഇത് .പുകയില വിരുദ്ധ ദിനാചരണവും വ്യാപാരവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നടപടികളുമാണ് ഇതിന് പിന്നിലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സിഗരറ്റിനൊപ്പം ,ബീഡി ഉപയോക്താക്കളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ചെറുപ്പക്കാർക്ക് ബീഡിയോട് താൽപര്യമില്ലാത്തതാണ് കാരണം. .2020 ൽ മാത്രം സിഗരറ്റുകളുടെ വിൽപനയിൽ പത്ത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത് .
23.67°C







