Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമായ  സ്പുട്‌നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി.അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്.  ഇന്ത്യയില്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണിത്.  അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന്റെ വില കുറവായിരിക്കും. അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ വാക്‌സിനേഷനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക് V. വാക്‌സിന്‍ പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.

Readers Comment

Add a Comment