Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ഒരു മഹാമാരി ആയി ആഞ്ഞടിച്ച ആദ്യതരംഗത്തിൽ നിന്നും വ്യത്യസ്തമാണ് സ്ഥിതിവിശേഷങ്ങൾ. രണ്ടാം തരംഗത്തിൽ കൂടുതൽ മാരകമായ വൈറസാണ് ജീവൻ അപഹരിക്കുന്നതെങ്കിലും ആശ്വാസത്തിന് വകയുള്ളത് പ്രതിരോധ വാക്സിൻ വിതരണത്തിലാണ്. കൊവിഷീൽഡ്, കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി എന്നീ കൊവിഡ് വാക്സിനുകളാണ് രാജ്യത്തെ വാക്സിനേഷനുകളിൽ ഉപയോഗിക്കുന്നത്. 18 മുതൽ 45 വയസുവരെയുള്ളവർക്കുള്ള വാക്സിനേഷൻ നടപടികളിലേക്ക് രാജ്യം കടക്കുമ്പോഴും പല ഭാഗത്തും വാക്സിൻ ക്ഷാമം രൂക്ഷമാണ്. മെയ് ഒന്നാം തിയതിയിലെ കണക്കുകൾ പ്രകാരം കേരളമാകട്ടെ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച 73,38,806 ഡോസുകളിൽ നിന്ന് ഇതുവരെ ഉപയോഗിച്ചത് 74,26,164 ഡോസുകളുമാണ്. ലഭിച്ചതിൽ നിന്നും വിനിയോഗിച്ച വാക്സിനുകളുടെ എണ്ണത്തിലുള്ള വർധനവിൽ കേരളം മാജിക്കുകകളൊന്നും പ്രയോഗിച്ചിട്ടില്ല, പകരം വളരെ ശ്രദ്ധയോടും കരുതലോടും സൂക്ഷിച്ച് കുത്തിവയ്പ്പുകൾ എടുത്ത ആരോഗ്യപ്രവർത്തകരും അതിന് നേതൃത്വം നൽകിയ സർക്കാരുമാണ് അതിപ്രധാനമായ ഈ നേട്ടത്തിന് പിന്നിൽ.

Readers Comment

Add a Comment