Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകളാണ്. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,83,17,404 പേർ ഇതുവരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.16,94,39,663 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മേയ് ഒന്ന് മുതൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്സിൻ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

Readers Comment

Add a Comment