Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയിൽ വർധിക്കുന്നു. കേരളത്തിലെ ചികിത്സ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അധികം പ്രതിദിന കേസുകൾ എന്ന നിലയിലേക്ക് കേരളത്തിലെ രോഗവ്യാപനം കുതിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികളുളള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും കർണ്ണാടക രണ്ടാം സ്ഥാനത്തുമാണ്.
ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ 3,56,872 സജീവ കൊവിഡ് കേസുകളാണുളളത്. മഹാരാഷ്ട്രയിൽ 6,59,013 സജീവ കൊവിഡ് കേസുകളും കർണ്ണാടകയിൽ 4,44,754 സജീവ കൊവിഡ് കേസുകളുമുണ്ട്. ഇത് കൂടാതെ കേരളത്തെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് എറണാകുളം ജില്ലയിലാണ് എന്നതാണ്. 54,867 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം എറാണാകുളത്ത് കഴിഞ്ഞ ദിവസവും അയ്യായിരത്തിന് മുകളിലായിരുന്നു. ഇത് നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് രോഗികളുടെ എണ്ണം എത്തുന്നുവെന്ന സൂചന തന്നെയാണ് നൽകുന്നത്.24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾപ്രതിദിന രോഗികളുടെ എണ്ണം അൻപതിനായിരത്തിന് മുകളിലെത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്നത്. അതുപോലെ തന്നെ സജീവ കേസുകളുടെ എണ്ണം അഞ്ച് ലക്ഷം എത്തുമെന്നും പറയപ്പെടുന്നുണ്ട്. ഇത് മുന്നിൽ കണ്ടു കൊണ്ടുള്ള ക്രമീകരണങ്ങൾക്കാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതും. സംസ്ഥാനത്തിൻറെ മറ്റൊരു വെല്ലുവിളി രോഗമുക്തി നിരക്കിലെ കുറവാണ്. നിലവിൽ രോഗമുക്തരാവുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് ആറാംസ്ഥാനത്താണ് സംസ്ഥാനം. രോഗതീവ്രത കുറഞ്ഞവരെ ഡിസ്ചാർജ് ചെയ്യുക എന്ന തരത്തിൽ ഡിസ്ചാർജ് പോളിസിയിൽ കുറവ് വരുത്തിയെങ്കിലും അത് കണക്കുകളിൽ പ്രതിഫലിക്കുന്നില്ല.സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകളിൽ 17,01,979 പേർക്കാണ് രോഗ ബാധയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിൻറെ ഏക ആശ്വാസം മരണ നിരക്കിലെ കുറവ് മാത്രമാണ്. 5,507 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേത്. എന്നാൽ സംസ്ഥാനത്തെ മരണ നിരക്കും വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 248 ആണ്. രോഗികളുടെ എണ്ണം 1,67,995 ആണ്. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് മരണ നിരക്കും വർധിക്കുന്നുണ്ട് എന്നതും ആശങ്കാജനകമാണ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപനം കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വ്യാപനത്തിൽ കുറവുണ്ടായില്ലെങ്കിൽ ലോക്ക് ഡൗൺ പോലുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനം കടക്കേണ്ടി വരും.
28.35°C







