Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പോരാട്ടത്തിന് പിന്തുണയുമായി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സിൻ നിർമാതാക്കളായ ഫൈസർ. 70 മില്യൺ യു.എസ്. ഡോളർ (ഏകദേശം 510 കോടി രൂപ) മൂല്യം വരുന്ന കൊവിഡ് വാക്സിൻ ഇന്ത്യയ്ക്ക് സൗജന്യമായി നൽകുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർല തിങ്കളാഴ്ച അറിയിച്ചു.

ഫൈസറിൻറെ യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് ഇതിനായി മരുന്നുകൾ ഇന്ത്യയിൽ എത്തിക്കുക. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സ്ഥിതിയിൽ തങ്ങൾ അസ്വസ്ഥരാണ്. തങ്ങളുടെ സ്നേഹം ഇന്ത്യയിലെ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എല്ലാ ജനങ്ങളിലേക്കും എത്തുന്നു. ഈ രോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പങ്കാളിയാകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആൽബർട്ട് പറഞ്ഞു.തങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കുകയാണെന്നും സി.ഇ.ഒ വ്യക്തമാക്കി. ഇന്ത്യയിലുടെനീളമുള്ള എല്ലാ പൊതു ആശുപത്രികളിലും ഓരോ കൊവിഡ് രോഗികൾക്കും ആവശ്യമായ വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് തങ്ങൾ സംഭാവന ചെയ്യുന്നതെന്നും ആൽബർട്ട് ബൗർല ഫൈസർ ഇന്ത്യയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഫൈസർ ഇന്ത്യയുടെ ജീവനക്കാർ ഈ കത്ത് ലിങ്ക്ഡ് ഇൻ സാമൂഹ്യ മാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

Readers Comment

Add a Comment