Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:39 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്  ഓക്‌സിജൻ നില അളക്കുന്ന പൾസ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നും ഇവയ്ക്ക് കൂടിയ നിരക്ക് ഈടാക്കുന്നുവെന്നും  റിപ്പോർട്ട്. മെഡിക്കൽ ഷോപ്പുകളിൽ 700 രൂപയുടെ സ്ഥാനത്ത് 1500 മുതൽ 3000 രൂപ വരെ ഈടാക്കുന്നുവെന്നാണ് പരാതി. ഡിസ്ട്രിബ്യൂട്ടർമാർ വില കൂട്ടി നൽകുന്നത് കൊണ്ടാണ് വില കൂടുതൽ എന്ന് മെഡിക്കൽ ഷോപ്പുകാർ വിശദീകരിക്കുന്നു.  തങ്ങൾക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കൽ ഷോപ്പുകാരുടെ വിശദീകരണം. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും മൂന്നു മണിക്കൂർ ഇടവേളയിൽ പരിശോധിക്കണം. ഓക്‌സിജൻ അളവ് കുറഞ്ഞാൽ ആരോഗ്യ സംവിധാനത്തിന്റെ സഹായം തേടേണ്ടതായുമുണ്ട്. അതിനിടയിലാണ് താങ്ങാനാവുന്നതിലും അധികം വില ഇതിന് ഈടാക്കുന്നത്.അതേസമയം ആർ.ടി.പി.സി.ആർ ടെസ്റ്റിനു സ്വകാര്യ ലാബുകൾ ഈടാക്കുന്നത് യഥാർത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുകയാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആർ.ടി.പി.സി.ആർ ടെസ്റ്റിന് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് 448 രൂപയ്ക്കാണ്. 600 രൂപയിൽ താഴെ നിരക്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താൻ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്.

Readers Comment

Add a Comment