Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മേയ് ഒന്നിന് കൊവിഡ് വാക്സി നേഷൻ പുതിയ ഘട്ടത്തിലേക്കു കടക്കുമ്പോൾ കൊവിഷീൽഡിൻറെ വിലയും മാറും. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സംസ്ഥാന സർക്കാരിന് 400 രൂപയ്ക്കുമാണ് പ്രതിരോധ വാക്സിൻ നൽകുകയെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ പ്രഖ്യാപിച്ചു. മേയ് ഒന്നു മുതൽ കമ്പനി ഉത്പാദിപ്പിക്കുന്ന വാക്സിൻറെ 50 ശതമാനമാണ് കേന്ദ്ര സർക്കാരിൻറെ വാക്സിനേഷൻ പരിപാടികൾക്കായി നൽകുന്നത്.
ബാക്കി 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമാണ്. ഈ വിതരണത്തിനാണ് കമ്പനി വില കൂട്ടുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാന സർക്കാരുകൾ വഴിയാണ് വാക്സിൻ വിതരണം. ഡോസിന് 250 രൂപയാണ് ഈടാക്കുന്നതും.
ഈ സംവിധാനം മേയ് ഒന്നു മുതൽ ഇല്ലാതാവും. സ്വകാര്യ ആശുപത്രികൾ വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങണം. അർഹതയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായി നൽകുന്നതു തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 45 വയസിനു മുകളിലുള്ളവർ തുടങ്ങിയവർക്കുള്ള വാക്സിൻ വിതരണം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ തുടരുമെന്നാണു പ്രഖ്യാപനം. ഇതിനുള്ള വാക്സിൻ കേന്ദ്ര സർക്കാർ നൽകും.ഇതു കൂടാതെ സംസ്ഥാന സർക്കാരുകൾക്കും വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാം. സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ചാർജ് സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ശരാശരി ഉപയോഗം, വാക്സിൻ നൽകുന്നതിലുള്ള വേഗം, രോഗവ്യാപനത്തിൻറെ തീവ്രത തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ വഴിയുള്ള വാക്സിൻ സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുക. 45 വയസിനു മുകളിലുള്ളവരുടെ രണ്ടാം ഡോസിന് മുൻഗണന നൽകും.
23.4°C







