Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. വാക്‌സിൻ ക്ഷാമം മൂലം പലയിടങ്ങളിൽ മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ ഉൾപ്പടെ അടച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷൻ കേന്ദ്രം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചു. രാവിലെ മുതൽ വാക്സിൻ എടുക്കാൻ എത്തിയവരെയെല്ലാം മടക്കി അയച്ചു.രണ്ടാം ഡോസ് എടുക്കാൻ എത്തിയവരാണ് ഭൂരിഭാഗവും. തിരുവനന്തപുരം ജില്ലയിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എന്നാൽ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഡോസുകളുടെ എണ്ണം പരിമിതമാണ്. പലയിടങ്ങളിലും വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്. കൂടുതൽ വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 50 ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment