Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് മൂന്നാമത് ഒരു വാക്സിന് കൂടി ഉടൻ ഉപയോഗിച്ചു തുടങ്ങും. റഷ്യ വികസിപ്പിച്ച സ്പുഡ്നിക് -V വാക്സിനായിരിക്കും രാജ്യത്ത് ഉപയോഗിക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ സബ്ജറ്റ് കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. അടിയന്തര സാഹചര്യത്തിൽ സ്പുഡ്നിക് വാക്സിൻ കൂടി ഉപയോഗപ്പെടുത്താനാണ് സർക്കാർ നീക്കം.

 
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുഡ്‌നിക് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അവർ ഫെബ്രുവരി 24ന് ആദ്യ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന് സബ്ജറ്റ് കമ്മിറ്റിയുടെ മറുപടി ഏപ്രിൽ ഒന്നിന് നൽകി.

.വാക്സിൻ ഉപയോഗത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ചും ആർ.റ്റി-പി.സി.ആർ ടെസ്റ്റിൽ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ സംബന്ധിച്ചും കൂടുതൽ വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഡോ. റെഡ്ഡിസ് ലബോറട്ടറീസ് സമർപ്പിച്ച പുതിയ റിപ്പോർട്ടാണ് ഇന്ന് സബ്ജറ്റ് കമ്മിറ്റി പരിശോധിക്കുന്നത്.സ്പുഡ്നിക് വാക്സിന്റെ ഫലപ്രാപ്തി നിരക്ക് 91.6 ശതമാനമാണെന്നാണ് റഷ്യയുടെ അവകാശവാദം

Readers Comment

Add a Comment