Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത്   നിയന്ത്രണങ്ങൾക്ക് അയവ് വരുത്തില്ലെന്നും രോ​ഗാവസ്ഥ പ്രതിരോധിിക്കുന്നതിന്റെ ഭാ​ഗമായി  എല്ലാ ആശുപത്രികളും സജ്ജമാക്കുമെന്നും അവർ അറിയിച്ചു. ഇതിനായി മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യങ്ങളൊക്കുന്നതാണ് ആദ്യപടിയെന്ന് ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കിൽ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കർശന നിർദേശം നൽകിയിരുന്നു. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ഏപ്രിൽ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment