Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിലുള്ള മുഴുവൻ പൗരൻമാർക്കും കൊവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ നൽകാൻ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിച്ച് കൊവിഡ് പ്രതിരോധം നേടാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 45 വയസോ അതിൽ കൂടുതലോ പ്രായമുള്ള പൗരൻമാർ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യണം. നിലവിൽ 60 വയസ്സിനു മുകളിലുള്ള പൗരൻമാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവർക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിന് അനുമതിയുണ്ടായിരുന്നത്. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെയും വിദഗ്ധരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ജാവദേക്കർ പറഞ്ഞു.രാജ്യത്ത് ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് വാക്‌സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിൽ കൂടുതൽ പ്രായമുള്ള മറ്റ് രോഗികൾക്കും വാക്‌സിൻ നൽകി. മൂന്നാ ഘട്ടത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക. 4.85 കോടി ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്‌സിനും 80 ലക്ഷം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. നാലാമത്തെയും എട്ടാമത്തെയും ആഴ്ചയ്ക്കിടയിലാണ് കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു ഇടവേളയ്ക്കുശേഷം കൊവിഡ് കേസുകൾ വർധിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് പുതുതായി 40,715 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
23.4°C







