Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അവളോട് രാവിലെ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ മനസ്സില്‍ തോന്നിയതു അതുപോലെ പറഞ്ഞു. ഒന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, പുള്ളിക്കാരിക്ക് അതു കൊണ്ടു. വൈകിട്ട് ഒരു എസ്.എം.എസും വന്നു: ഗുഡ്‌ബൈ! 

വല്ല കാര്യവും ഉണ്ടായിരുന്നോ? വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ പറ്റില്ല. അപ്പോള്‍പ്പിന്നെ ചെയ്യാവുന്നത് എന്താണ്? വാക്കും തോക്കും സൂക്ഷിച്ച് ഉപയോഗിക്കുക. പക്ഷേ, പെട്ടെന്ന് ദേഷ്യം വരുമ്പോള്‍ പറയുന്നതല്ലേ? അപ്പോഴത്തെ എന്റെ സിറ്റ്വേഷന്‍ മനസ്സിലാക്കി ഒന്നു ക്ഷമിച്ചുകൂടേ?

ദേഷ്യക്കാരുടെയെല്ലാം ന്യായം ഇതാണ്. പെട്ടെന്നങ്ങ് പറഞ്ഞുപോയതാണ്! സുഹൃത്തേ, ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കി വയ്ക്കുക. പെട്ടെന്ന് ഒരു കാര്യവും നമുക്ക് പറയാന്‍ പറ്റില്ല. എന്നുവച്ചാല്‍, ഒരു വാക്ക് നമ്മള്‍ ഉച്ചരിക്കുന്നതിനു മുമ്പ് നമ്മുടെ തലച്ചോറില്‍ കാക്കത്തൊള്ളായിരം കമ്യൂണിക്കേഷന്‍ പരിപാടികള്‍ നടക്കുന്നുണ്ട്. തലച്ചോറിലെ ബ്രോക്കാസ് ഏരിയ ആണ് ശരീരത്തിലെ ഏരിയ ഒഫ് സ്പീച്ച്. ഭാഷ, സംസാരം എന്നിവയൊക്കെ പുള്ളിക്കാരന്റെ കണ്‍ട്രോളിലാണ്.

മറ്റൊരാളോട് സാഹചര്യത്തിന് അനുസൃതമായി സംസാരിക്കണമെങ്കില്‍ സംസാരിക്കേണ്ട വിഷയം,  ആശയം, ഭാഷ, അതിലൂടെ വിനിമയം ചെയ്യപ്പെടേണ്ട വികാരം, ശബ്ദത്തിന്റെ കനം, ടോണ്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ തലച്ചോറിന് മുന്‍കൂട്ടി തീരുമാനിക്കേണ്ടതുണ്ട്. ഈ ജോലികളെല്ലാം നിര്‍വഹിക്കുന്നത് തലച്ചോറില്‍ത്തന്നെ, സ്പീച്ച് ഏരിയയിലെ വ്യത്യസ്ത ഭാഗങ്ങളാണ്. ഈ ഭാഗങ്ങളെല്ലാം തമ്മില്‍ നമുക്കു സങ്കല്പിക്കാവുന്നതിന്റെ എത്രയോ മടങ്ങ് വേഗത്തില്‍ ന്യൂറോണുകള്‍ വഴി നടക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ചെയിന്‍ ഉണ്ട്. ഇതൊക്കെ മസ്തിഷ്‌കം ഒളിപ്പിച്ചുവച്ചിരിക്കുന്ന മഹാരഹസ്യങ്ങളില്‍ ചിലതാണ്.

ഇനി, സംസാരിക്കേണ്ട വിഷയവും, ആശയവും, ഭാഷയും, സംസാരരീതിയും, ശബ്ദത്തിന്റെ മോഡുലേഷനും ഒക്കെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ത്തന്നെ, നാക്കും, ചുണ്ടും, മേലണ്ണാക്കും, കീഴണ്ണാക്കും, മൂക്കും, തൊണ്ടയും, മുഖപേശികളും താടിയെല്ലുകളും ഉള്‍പ്പെടെ എത്രയോ അവയവഭാഗങ്ങള്‍ യഥാനുസൃതം ചലിച്ചെങ്കിലേ നമ്മള്‍ ഉദ്ദേശിച്ച കാര്യം, ഉദ്ദേശിച്ച ഇഫക്ടില്‍ പുറത്തേക്കു വരൂ. നമ്മുടെ ചിന്തയ്ക്കും സംസാരത്തിനും ഇടയില്‍ മസ്തിഷ്‌കവും വദനഭാഗങ്ങളും അനുബന്ധ അവയവങ്ങളും തമ്മില്‍ ഇത്രയധികം കമ്മ്യൂണിക്കേഷനും ആക്ഷനും നടക്കുന്നുണ്ടെങ്കില്‍, ഇതിന് ഇടയില്‍ എവിടെയെങ്കിലും വച്ച് അതു വേണ്ടെന്നു വയ്ക്കാനും നമുക്കു കഴിയും. അല്ലെങ്കില്‍, കഴിയണം.

പക്ഷേ, ഇത്രയും വേഗതയില്‍ നടക്കുന്ന മാനസിക- ബൗദ്ധിക പ്രവൃത്തികളില്‍ ഇടപെടാന്‍ നമുക്ക് കഴിയുമോ? തീര്‍ച്ചയായും കഴിയും. അതിനേക്കാള്‍ വേഗതയില്‍ ഒരു മനോവിശകലന വേഗം ശീലിച്ചെടുക്കണം എന്നു മാത്രം. ഒരാള്‍ പറയുന്നതു കേട്ട് ദേഷ്യം വന്നുതുടങ്ങുന്ന നിമിഷം തന്നെ, അതിന്റെ വരുംവരായ്കകള്‍ അപഗ്രഥനം ചെയ്യുന്ന ഒരു സമാന്തര ട്രാക്കിനെയും ഫങ്ഷനബിള്‍ ആക്കാന്‍ നമുക്കു കഴിയും. ചിന്തയേക്കാള്‍ വേഗതയില്‍ അപഗ്രഥനം.

ദേഷ്യത്തില്‍ നിന്ന് പിറക്കുന്ന ചിന്തയും, അവിടെ നിന്ന് പിറക്കുന്ന മറുപടിയും, അതിനുള്ള ഭാഷയും, ശൈലിയുമൊക്കെ പ്രാര്‍ത്തികമാക്കാനുള്ള കമാന്‍ഡ് മസ്തിഷ്‌കത്തില്‍ നിന്ന് ട്രാന്‍സ്മിറ്റ് ചെയ്യപ്പെടുന്നതിനു മുമ്പ്, രണ്ടാം ട്രാക്കില്‍ നിന്നുള്ള കമാന്‍ഡ് ടേക്ക് ഓഫ് ചെയ്യപ്പെടണം. സംസാരിക്കാന്‍ ഉദ്ദേശിച്ചത്, പുറത്തേക്കു വരുന്നതിനു മുന്‍പുതന്നെ അപ്പോള്‍ ആ റെഡ് സിഗ്‌നല്‍ തെളിയും- വേണ്ട, അടങ്ങ്! ഈ രീതി ശീലിച്ചെടുത്താല്‍ നിങ്ങള്‍ക്ക് ഏതു സൗഹൃദവും ഏതു ബന്ധവും ഉലച്ചിലില്ലാതെ നിലനിറുത്താം! ഇനി പറയരുത്, പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണെന്ന്. ഓള്‍ ദ ബെസ്റ്റ്!

Readers Comment

Add a Comment