Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആസ്ട്രസെനെക കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ റിപ്പോർട്ട് ചെയ്യുന്ന പാർശ്വഫലങ്ങൾ ഇന്ത്യ വിശദമായി പരിശോധിക്കുമെന്ന് ഐസിഎംആർ.വാക്‌സിനെടുത്തവരിലുള്ള പാർശ്വഫലങ്ങൾ വിദഗ്ധ സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഐസിഎംആറിന് കീഴിലുള്ള നാഷണൽ ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

വാക്‌സിൻ കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനാൽ ഡെൻമാർക്ക്, നോർവെ, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗം താത്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് ഐസിഎംആർ പ്രതിനിധിയുടെ പ്രതികരണം.

ഇന്ത്യയിൽ വാക്‌സിന്റെ പാർശ്വഫലങ്ങൾ വളരെ കുറവായതിനാൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങൾ നിരീക്ഷിച്ച് രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രക്തം കട്ടംപിടിച്ച സംഭവം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിൽ കോവിഷീൽഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിനിനുള്ള അനുമതി നൽകിയത്.

Readers Comment

Add a Comment