Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള രക്താർബുദ രോഗികൾക്ക് നൽകേണ്ട അവശ്യ മരുന്നുകൾ ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്ത സാഹചര്യത്തെ കുറിച്ച് അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ സി സി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (Acute lymphoblastic leukemia) എന്ന ബ്ലഡ് കാൻസറിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുകയാണ്.
കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന മെർക്യാപ്റ്റപ്പൂരിൻ , മീതോട്രെകസെറ്റ് എന്നീ അവശ്യമരുന്നുകളാണ് മാസങ്ങളായി ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്തത്. കുട്ടികൾക്ക് ഇവിടെ കാൻസർ ചികിത്സ സൗജന്യമായതിനാൽത്തന്നെ ആർ സി സി ഫാർമസിയിൽ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകളാണിവ. പുറത്തെ മരുന്നുകടകളിൽ ഇവ കിട്ടാനുമില്ല.
നിരവധി കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. ഫാർമസിയിൽ ചോദിക്കുമ്പോൾ അവർ കൈമലർത്തും. മരുന്ന് അത്യാവശ്യമാണെന്നും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചുകൊണ്ടു വരണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എവിടെ പോകാനാണ് എന്ന് രക്ഷകർത്താക്കൾ വിതുമ്പലോടെ ചോദിക്കുന്നു . മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് നടപടി. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
23.71°C







