Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:50 am
  • 19th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 93 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്‌സിനേഷനിൽ 93.84 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആകെ രജിസ്റ്റർ ചെയ്ത 3,57,797 പ്രവർത്തകരിൽ 3,35,754 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ രണ്ട് പ്രാവശ്യം പേര് ചേർക്കപ്പെട്ടവർ, ഗർഭിണികൾ, വിവിധ ആരോഗ്യ കാരണങ്ങളാൽ വാക്‌സിൻ എടുക്കുവാൻ കഴിയാത്തവർ, വാക്‌സിൻ നിരസിച്ചവർ എന്നിവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്തെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാൻ കഴിയാതിരുന്ന ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ രജിസ്റ്റർ ചെയ്ത 100 ശതമാനം ആരോഗ്യ പ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു. 99.11 ശതമാനത്തോടെ പാലക്കാടും 98.88 ശതമാനത്തോടെ വയനാടും 99.01 ശതമാനത്തോടെ കൊല്ലം ജില്ലയും തൊട്ടുപുറകിലുണ്ട്. ആദ്യ ഘട്ടത്തിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകിത്തുടങ്ങി. സംസ്ഥാനത്ത് ഇതുവരെ 3,35,754 ആരോഗ്യ പ്രവർത്തകരും 50,151 കോവിഡ് മുന്നണി പോരാളികളും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

Readers Comment

Add a Comment