Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണക്കാലത്ത് സംസ്ഥാനത്ത്  പതിനായിരത്തോളം വെജിറ്ററേറിയൻ ഹോട്ടലുകളാണ് പൂട്ടിയതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.  ഇതേ സമയം  ഇരുപത്തയ്യായിരത്തോളം അറേബ്യൻ ഭക്ഷണശാലകൾ തുറന്നു. മലയാളിയുടെ മാറിയ ഈ ഭ​ക്ഷണശീലം  ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നാണ്  ആരോ​ഗ്യ വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. അറേബ്യൻ ഭക്ഷണശാലകളിൽ മാത്രം യഥേഷ്ടം ലഭിക്കുന്ന സ്മോക്ക്ഡ് ചിക്കൻ വിഭവങ്ങൾ സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്നത് . കുടൽ- മലാശയ കാൻസർ പോലെയുള്ള മാരക രോ​ഗങ്ങളാണെന്ന്  പ്രമുഖ ​ സർജിക്കൽ‍ ഗ്യാസ്ട്രോ  എൻറോളജിസ്റ്റും കാൻസർ ശസ്ത്രക്രിയ വിദ​ഗ്ദനുമായ പ്രൊഫ. ഡോ. ബൈജു സേനാഥിപൻ പറഞ്ഞു .  12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവെങ്കിൽ മാത്രം ലൈസൻസ് മതി എന്ന ഒറ്റക്കാര്യം കൊണ്ടാണ് നാട്ടിൻപുറങ്ങളിൽ പോലും കൂണുകൾ പോലെ ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ മുളച്ചുപൊങ്ങുന്നത്. ഇത്തരം ലൈസൻസുള്ള കടകൾ മാത്രം കേരളത്തിൽ 25,000ത്തിൽ അധികമുണ്ട്. ഇത് കഴിഞ്ഞ 6,7 മാസത്തെ കണക്ക് മാത്രമാണ്. ലൈസൻസ് ഇല്ലാത്തവയും കൂടി കണക്കിലെടുത്താൽ എണ്ണം ഇതിന്റെ പതിന്മടങ്ങ് വരും . സന്ധ്യയായാൽ ഹോട്ടലുകൾക്ക് മുന്നിൽ നിന്നുയരുന്ന തീ കനലും പുകയും കണ്ട് വെള്ളമിറക്കേണ്ട.   ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരെ ​ഗുരുതരമായ  ഉദര കാൻസർ കാത്തിരുപ്പുണ്ടെന്ന് ഈ കാൻസർ ദിനത്തിൽ ഓർമപ്പെടുത്തട്ടെ ...

Readers Comment

Add a Comment