Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ആദ്യഘട്ട കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി. ഗോ എയർ വിമാനത്തിലാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1,80,000 ഡോസ് വാക്‌സിനുകൾ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ശേഷം ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിൽ ഇത് കൊച്ചിയിലെ മേഖല സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും.എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ നിന്ന് ഉച്ചയ്‌ക്ക് തന്നെ വാക്‌സിൻ സമീപ ജില്ലകളിലേക്കും അയക്കും. 1.80 ലക്ഷം ഡോസ് വാക്‌സിൻ പ്രത്യേക താപനിലയിൽ ക്രമീകരിച്ച 15 ബോക്‌സുകളിലായാണ് എത്തിച്ചത്. ഒരു ബോക്‌സിൽ 12,000 ഡോസ് വീതം 15 ബോക്‌സുകൾ ഉണ്ട്. പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിനുകൾ റീജിയണൽ സ്റ്റോറിൽ നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.