Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂനെയിലെ സിറത്തിൽ നിന്നുള്ള കൊവിഡ് വാക്‌സിൻറെ ആദ്യ ബാച്ച് വിതരണത്തിനായി റോഡ് മാർഗം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വാക്‌സിൻ കൊണ്ടുപോകുന്നതിനായി വൻതോതിൽ പൊലീസ് സേനയെയാണ് മഹാരാഷ്‌ട്ര സർക്കാർ സജ്ജീകരിച്ചത്.ശക്തമായ സുരക്ഷയാണ് വാക്‌സിന് ഒരുക്കിയതെന്ന് പൂനെ പൊലീസും വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ഈ മാസം 16ന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ആദ്യ ബാച്ച് പുറത്തിറക്കിയത്. 200 രൂപക്ക് വാക്‌സിൻ ലഭിക്കുമെന്ന് സിറം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

വാക്‌സിൻ വിതരണം നടത്താൻ സാധിക്കുന്നത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്‌ച പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കേരളത്തിൽ കൊവിഡ് വാക്‌സിൻ നൽകുന്നതിനായി 133 കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഒരോ കേന്ദ്രത്തിലും ദിവസേന 100 പേർക്ക് വാക്‌സിൻ നൽകും. കാത്തിരുപ്പ് കേന്ദ്രം, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിവ ഒരോ കേന്ദ്രത്തിലും ഉണ്ടാവും. എല്ലാ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സൗകര്യവും എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിങ് ദിനത്തിൽ ടുവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും.

Readers Comment

Add a Comment