Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:57 am
  • 19th April, 2024
  • Broken Clouds
30.82°C28.17°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇംഗ്ലണ്ടില് ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം നിരവധി യൂറോപ്യന് രാജ്യങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ടുകൾ. കാനഡ, ജപ്പാന് , ഓസ്‌ട്രേലിയ, ലെബനാൻ തുടങ്ങിയ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തി. കോവിഡ്-19-ന് കാരണമാകുന്ന വൈറസിന്റെ അതിവേഗം പടരുന്ന വകഭേദമാണിത്.

ഫ്രാൻസ്, ഡെന്മാർക്ക്, സ്‌പെയിൻ, സ്വീഡൻ, നെതർലാന്റ്‌സ്, ജർമനി, ഇറ്റലി എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച മുതൽ, ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎസ് നിർദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തില് തന്നെ ചൈനയില് നിന്നും യൂറോപ്യന് യൂണിയനില് നിന്നും യാത്ര ചെയ്യുന്നവരെ അമേരിക്ക വിലക്കിയിരുന്നു.


 

 

 

Readers Comment

Add a Comment