Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:14 am
  • 19th April, 2024
  • Overcast Clouds
26.32°C26.32°C
  • Humidity: 94 %
  • Wind: 0.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത് എന്നതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം പെട്ടെന്നുണ്ടാവുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ കാണാം. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യുന്നുണ്ട്. പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് തന്നെ അറിയിച്ചിട്ടുണ്ട്.  

എങ്ങനെ പ്രതിരോധിക്കാം ശുചിത്വമാണ് ഷിഗെല്ല പ്രതിരോധത്തിന് ഏറ്റവും ആവശ്യം. ഭക്ഷണത്തിനുമുമ്പും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുന്ന ശീലമുണ്ടാക്കുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യുന്നത് ഒഴിവാക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായവിധത്തിൽ സംസ്‌കരിക്കണം. രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യുന്നതിൽ നിന്നു വിട്ടുനിൽക്കലാണ് ഉചിതം. പഴകിയ ഭക്ഷണം കഴിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷണപദാർഥങ്ങൾ ശരിയായ രീതിയിൽ മൂടിവയ്ക്കണം. വയറിളക്കമുള്ള കുട്ടികൾ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. കക്കൂസും കുളിമുറിയും ഇടയ്ക്കിടെ അണുനശീകരണം നടത്തണം. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷംമാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗലക്ഷണമുള്ളവർ ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുന്നത് ഗുണകരമാണ്. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണം.

 

Readers Comment

Add a Comment