Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്  ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ അംഗീകരിച്ചതായി യു കെ സർക്കാർ അറിയിച്ചു. അടുത്ത ആഴ്ചമുതൽ  വാക്‌സിൻ വിതരണം ആരംഭിക്കും.  കൊറോണ വൈറസ് വാക്‌സിൻ വിതരണത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. 95 ശതമാനം വരെ കൊവിഡ് രോഗം തടയാൻ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.

പത്ത് മാസത്തെ ശ്രമഫലമായിട്ടാണ് വാക്‌സിൻ വിപണിയിലെത്തുന്നത്. ബ്രിട്ടനു പിന്നാലെ  കൂടുതൽ രാജ്യങ്ങൾ അനുമതി ഈ വാക്സിന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈനസ് 70 ഡിഗ്രി സെൽഷ്യസിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടത്. പ്രത്യേക പെട്ടിയിലാക്കിയാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടത്. ഒരുതവണ ഉപയോഗിച്ച ശേഷം അഞ്ച് ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാനും സാധിക്കും. വാക്‌സിൻ ബ്രിട്ടനിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.വാക്സിൻ കുത്തിവെക്കുന്നതിനായുള്ള മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. പ്രായമോ ലിംഗമോ വ്യത്യാസമില്ലാതെ ഈ വാക്സിന് 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

40 ദശലക്ഷം ഡോസാണ് ബ്രിട്ടൻ ഓർഡർ ചെയ്തിട്ടുള്ളത്. 10 മില്യൺ ഡോസ് ഉടൻ ലഭ്യമാകും. ക്രിസ്മസിന് മുമ്പ് ആദ്യ സ്റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ദശലക്ഷം പേർക്ക് രണ്ടു ഡോസ് വീതമാണ് വിതരണം നടത്താനാണ് ബ്രിട്ടന്റെ തീരുമാനം

 

 

Readers Comment

Add a Comment