Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് ആറുകോടിയിലേറെ പേർക്ക് കൊവിഡ് ബാധിച്ചു. ആഗോളതലത്തിൽ 6.07 കോടിയിലധികം ആളുകൾക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചത്. വൈറസ് പിടിപ്പെട്ട് മരിച്ചത് 14,27,080 രോഗികളാണ്. എന്നാൽ കൊവിഡ് ബാധിതരായ നാല് കോടിയിലേറെ (4,20,42,128) പേരും രോഗമുക്തരായി. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ റിപ്പോർട്ട് ചെയ്‌ത രാജ്യം അമേരിക്കയാണ്. യുഎസിൽ 1,31,38,200ൽ അധികം പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 2,68,221 കൊവിഡ് മരണങ്ങളും സംഭവിച്ചു.അതേസമയം ദക്ഷിണ കൊറിയയിൽ എട്ട് മാസത്തിന് ശേഷം 500ലധികം വൈറസ് ബാധിതർ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം 583 രോഗികളും 515 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രോഗബാധിതർ 32,318 ആയി ഉയർന്നു. ന്യൂസിലാൻഡിലെത്തിയ ആറ് പാകിസ്ഥാൻ ക്രിക്കറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Readers Comment

Add a Comment