Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:38 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 76 %
  • Wind: 3.33 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തണുപ്പ് കാലമായാൽ ഭൂരിഭാ​ഗം പേരും നേരിടുന്ന പ്രധാന  പ്രശ്നമാണ് പാദങ്ങൾ വീണ്ടുകീറുന്നത്. ചർമ്മത്തിൻറെ വരൾച്ച അല്ലെങ്കിൽ ക്സെറോസിസ് ആണ് പാദം വിണ്ടുകീറുന്നതിന് പിന്നിലെ പ്രധാന കാരണം.പ്രായമായവരിൽ പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണമാണ്. കൂടാതെ പാദങ്ങൾ നിലത്തൂന്നി ഏറെ സമയം ചെലവഴിക്കുന്നവരിലും ഇത് സാധാരണമായി കാണുന്നു.
പ്രകൃതിദത്തമായ നിരവധി മാർ​ഗങ്ങളിലൂടെ ഇത് തടയാം. വാഴപ്പഴം വിണ്ടുകീറുന്ന പാദങ്ങൾക്ക് ഉത്തമ മരുന്നാണ്. പൾപ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കണം. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ലളിതമായ ഈ മാർഗ്ഗം ദിവസേന പ്രയോഗിക്കുക വഴി വിണ്ടുകീറലുണ്ടാവുന്നത് തടയാനാകും. വാഴപ്പഴത്തിനൊപ്പം ഒരു അവൊക്കാഡോയുടെ പകുതിയോ, ഒരു തേങ്ങയുടെ പകുതി ഭാഗമോ ചേർക്കാം. ഇവ ബ്ലെൻഡറിലിട്ട് അടിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കാലിൽ പുരട്ടാം.ദിവസനേ വൃത്തിയാക്കുന്നതും മോയ്സ്ചറൈസ് ചെയ്യുന്നതും വരണ്ട പാദങ്ങൾക്ക് അനുയോജ്യമാണ്. ചൂടുള്ള സോപ്പ് വെള്ളത്തിൽ 15 മിനുട്ട് സമയം കാൽ മുക്കിവെച്ച്കാ ൽ കഴുകി ഉണക്കുക. ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്തുള്ള മിശ്രിതം ഉപയോ​ഗിക്കുന്നതും വിള്ളൽ മാറാൻ ഉപകരിക്കും.രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാർഗ്ഗമായാണ് കണക്കാക്കുന്നത്.കറ്റാർവാഴ ജെൽ മാത്രം തേയ്ക്കുന്നതും ഫലം നല്കും.സിങ്ക് ധാരാളമായി അടങ്ങിയ കക്ക, കോഴി, ഞണ്ട്, പയർ, യോഗർട്ട്, ഉണക്കലരി, സ്ഫാഗെട്ടി എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇനി മഞ്ഞുകാലമായാലും സുന്ദര പാദങ്ങളുമായി പുറത്തിറങ്ങാം.

Readers Comment

Add a Comment