Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:09 pm
  • 26th April, 2024
  • Scattered Clouds
36.82°C33.17°C
  • Humidity: 40 %
  • Wind: 3.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 91 ലക്ഷത്തിലെത്തി. 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം  രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികിൽസയിലുള്ളത്. 24 മണിക്കൂറിനിടെ  43493 പേർ രോഗമുക്തി നേടി.  രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിൽ 8 ജില്ലകളിൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ജയ്പൂർ, കോട്ട, ഉദയ്പൂർ, അജ്മീർ എന്നിവിടങ്ങളിലും രാത്രി കാല കർഫ്യൂ നടപ്പാക്കും. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200 ൽ നിന്ന് 500 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയാർ ഉൾപ്പടെ ഉള്ള മേഖലകളിലും രാത്രി കാല കർഫ്യൂ ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങി. 

Readers Comment

Add a Comment