Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം: വെരിക്കോസ്‌വെയിന്‍ രോഗത്തിന് സര്‍ജറി കൂടാതെയുള്ള ആധുനിക ചികിത്സയ്ക്കായി കടപ്പാക്കട ഡോ. മുരളീസ് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ, സംഘടിപ്പിച്ച ക്യാമ്പിന് ഉജ്ജ്വല തുടക്കം. ക്യാമ്പ് സ്ഥലവും സെമിനാര്‍ ഹാളും പരിസരവും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം ക്യാമ്പിന്റെ വന്‍വിജയം പ്രഖ്യാപിക്കുന്നതായി.
അഞ്ഞൂറിലധികം വെരിക്കോസ് വെയിന്‍ രോഗികള്‍ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം മേയര്‍ അഡ്വ. രാജേന്ദ്രബാബു നിര്‍വഹിച്ചു. പ്രമുഖ സര്‍ജനും ഡോ. മുരളീസ് മെഡിക്കല്‍ സെന്റര്‍ സാരഥിയുമായ ഡോ. എന്‍.എന്‍. മുരളി ആമുഖ പ്രഭാഷണം നടത്തി. വെരിക്കോസ് വെയിനിന് ആധുനിക ചികിത്സാ രീതികള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിന് പ്രമുഖ ജനറല്‍ ആന്‍ഡ് ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
ജില്ലയില്‍ വെരിക്കോസ് വെയിന്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സ്ഥിതി തികച്ചും ആശങ്കാജനകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബു പറഞ്ഞു. ഇതിന് രോഗബാധിതരുടെ ജീവിതശൈലിയുമായോ ബാഹ്യഘടകങ്ങളുമായോ ബന്ധമുണ്ടോ എന്ന കാര്യം പഠനവിധേയമാക്കണം. നാലു പതിറ്റാണ്ടിലധികം കാലം ശസ്ത്രക്രിയാരംഗത്ത് നിസ്തുല സേവനം നല്‍കിയ ഡോ. എന്‍.എന്‍. മുരളിയുടേത് ചികിത്സാരംഗത്ത് അദ്ദേഹത്തിന്റെ കുടുംബപാരമ്പര്യത്തിന്റെ കൈപ്പുണ്യമാണ്. അദ്ദേഹത്തിന്റെ സാരഥ്യത്തിലുള്ള ഡോ. മുരളീസ് മെഡിക്കല്‍ സെന്റര്‍ വെരിക്കോസ് വെയിനിനുള്ള ആധുനിക ചികിത്സകള്‍ക്ക് പ്രചാരം നല്‍കുന്നതിലൂടെ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
ചികത്സയ്ക്ക് പണമില്ല എന്ന കാരണത്താല്‍ ഒരു രോഗി പോലും കണ്ണീരോടെ മടങ്ങരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയും പ്രതിജ്ഞയോടെയുമാണ് ഡോ. മുരളീസ് മെഡിക്കല്‍ സെന്ററിന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ടതെന്ന് ആമുഖ പ്രഭാഷണത്തില്‍ ഡോ. എന്‍.എന്‍. മുരളി പറഞ്ഞു. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍, ഏറ്റവും മികച്ച ആധുനിക ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം തുടര്‍ന്നു. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുനില്‍ മാത്യു ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
23.71°C







