Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:08 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൃദ്രോഗങ്ങളുടെ പേരിൽ മിക്കവരും മോശം ഭക്ഷണശീലത്തെയും അനാരോഗ്യമായ ജീവിതരീതികളെയും അന്തരീക്ഷ മലിനീകരണത്തെയുമൊക്കെയാണ് പഴിചാരുന്നത്. എന്നാൽ, ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ തിരിച്ചറിയാൻ വൈകുന്നതാണ് ശരിക്കും അപകടകാരണം. ഹൃദ്രോഗങ്ങളുടെ ലക്ഷണങ്ങളെന്താണെന്നു തന്നെ പലർക്കും അറിയില്ല. കാരണം രോഗലക്ഷണങ്ങൾ ഓരോരുത്തർക്കും മാറിമാറിയാവും പ്രത്യക്ഷപ്പെടുന്നത്.
ഹൃദ്രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പിന്നത്തേക്കു മാറ്റിവയ്ക്കാതെ ഉടൻ തന്നെ വൈദ്യപരിശോധന നടത്തുന്നതാകും നല്ലത്.


1. തലചുറ്റൽ, ശ്വാസതടസം
ആസ്ത്മയോ ശ്വാസകോശ പ്രശ്‌നങ്ങളോ ഇല്ലാത്ത ഒരാൾക്ക് ശ്വാസതടസം അനുഭവപ്പെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതാണ്. തലചുറ്റലും ഒരു ലക്ഷണമാണ്.
2. രോഗങ്ങൾ
വയറുവേദന, ദഹനക്കുറവ്, ഛർദി, ക്ഷീണം തുടങ്ങിയവ ഹൃദ്രോഗ ലക്ഷണമാകാം
3. രക്തസമ്മർദം
നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതകൾ തോന്നുക. അതായത്, നെഞ്ചിൽ എന്തെങ്കിലും ശക്തമായി അമർത്തുന്ന തോന്നലുണ്ടാകുക.
4. നെഞ്ചുവേദന
എല്ലാ നെഞ്ചുവേദനയും ഹൃദയത്തിൽ നിന്നല്ല. അതിനാൽ, വേദന എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. വാരിയെല്ലിനു താഴെ നെഞ്ചിന്റെ ഇടതുഭാഗത്തിനോടു ചേർന്നോ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനകളാണ് ഹൃദയസംബന്ധമായത്. നെഞ്ചിൽ ശക്തമായ ഭാരം വച്ചതുപോലെ തോന്നുകയോ സമ്മർദം അനുഭവപ്പെടുകയോ ചെയ്യുന്നതാണ് ലക്ഷണം.
5. അസ്വാഭാവികമായ വേദനകൾ
ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട വേദനകൾ നെഞ്ചിനെ മാത്രം കേന്ദ്രീകരിച്ചാവില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിക്കാം. നെഞ്ചിന്റെ ഇടതോ വലതോ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന വേദന കഴുത്തിലേക്കും താടിയിലേക്കുമെത്താം. 2012ൽ യുഎസിൽ നടത്തിയ പഠനത്തിൽ, ഹൃദയാഘാതം സംഭവിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളിൽ നല്ലൊരു ശതമാനം പേരും നെഞ്ചു വേദനയോ അസ്വസ്ഥതകളോ പോലുമില്ലാത്തവരായിരുന്നുവെന്ന് കണെ്ടത്തിയിരുന്നു.
6. ആകാംക്ഷ
ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, പ്രത്യേകിച്ച് തലകറക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായതിനു ശേഷം, ചിലപ്പോൾ ഹൃദയത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശരീരത്തിന്റെ സൂചനകളാകാം.
7. ക്ഷീണം, തളർച്ച
ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ശരീരം ക്ഷീണിച്ച അവസ്ഥയിലായിരിക്കും. രക്തസമ്മർദം താഴുന്നതിനാൽ അവരുടെ ശരീരം വിറളിയിരിക്കും.
8. ഹൃദയമിടിപ്പ്
തലകറക്കം, ക്ഷീണം, ശ്വാസതടസം എന്നിവയുടെ ഫലമായുള്ള ദ്രുതഗതിയിലുള്ള, ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ചാൽ പക്ഷാഘാതം വരെ സംഭവിച്ചേക്കാം.
9. വിയർക്കുക
ശരീരം അകാരണമായി വിയർക്കുന്നതും ഹൃദ്രോഗലക്ഷണമാണ്. തണുപ്പുള്ളപ്പോൾ പോലും വിയർക്കുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

Readers Comment

Add a Comment