Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ ആറ് ശതമാനത്തിൽ താഴെയാണ് ആക്ടീവ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ എണ്ണം 92 ശതമാനമായി ഉയർന്നിട്ടുണ്ട് . കേന്ദ്ര സർക്കാരിൻറെ മാർഗനിർദേശപ്രകാരം രോഗികളെ കണ്ടെത്തൽ, ഫലപ്രദമായ ചികിത്സ, ഐസൊലേഷൻ എന്നിവ ആക്ടീവ് കേസുകളുടെ എണ്ണം കുറയ്ക്കുകയും രോഗമുക്തി നിരക്ക് കൂട്ടുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചൽ പ്രദേശ്, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ  ചർച്ച നടത്തി. 45,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 490 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണംസംഖ്യ 1,26,611 ആയി. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 5,09,673 ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 79,17,373 ആയി ഉയർന്നു.

 

Readers Comment

Add a Comment