Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉറങ്ങുമ്പോഴും  ഉണരുമ്പോഴും മൊബൈൽ ഫോൺ അടുത്തില്ലെങ്കിൽ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതൽ പേരും. അത്രത്തോളം മൊബൈൽ നമ്മുടെ ദൈനദിന ജീവിതത്തിൽ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്.  ഇനി ഉറങ്ങിയാലോ തലയണക്കീഴിൽ മൊബൈൽ ഇല്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട്. എങ്കിൽ കേട്ടോളൂ മൊബൈൽ ഫോൺ തലകീഴിൽ വെച്ചുള്ള ഈ ഉറക്കം അത്ര നന്നല്ല.

മാരകമായ കാൻസർ പോലെയുള്ള രോഗങ്ങളാണ് മൊബൈൽ ഫോൺ തലകീഴിൽ വെച്ചുള്ള ഈ ഉറക്കം നിങ്ങൾക്ക് സമ്മാനിക്കുന്നത് എന്നറിയുക. മൊബൈൽ ഫോണിൽ നിന്നും പുറംതള്ളുന്ന ഇലക്‌ട്രോ മാഗ്നെറ്റിക് സിഗ്നലുകൾ തന്നെയാണ് ഇതിനു പിന്നിൽ. എക്സ്‌ റെയിൽ നിന്നും, മൈക്രോവേവിൽ നിന്നുമെല്ലാം പുറംതള്ളുന്നത് ഇതേ സിഗ്നലുകൾ ആണ്. ഇവ സ്ഥിരമായി ഏൽക്കുന്നത് ശരീരത്തിൽ ട്യൂമർ വളർച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധർ പറയുന്നത്. തലച്ചോറിലെ ട്യൂമർ, ഉമിനീർ ഗ്രന്ഥിയിലെ ക്യാൻസർ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്. 2011 ൽ തന്നെ ലോകാരോഗ്യസംഘടന മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ചു ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് കൊണ്ട് തന്നെയാണ് കൊച്ചുകുട്ടികൾ മൊബൈൽ ഉപയോഗിക്കരുത് എന്ന് ഡോക്ടർമാർ  നിർബന്ധമായും പറയുന്നതും. മുതിർന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷൻ കൂടുതൽ മാരകമായി ഇവരെ ബാധിക്കാൻ കാരണമാകും. മൊബൈൽ ഉപയോഗിക്കുമ്പോൾ ഇയർ ഫോൺ, സ്പീക്കർ എന്നിവ കൂടുതലായി ഉപയോഗിക്കാൻ പറയുന്നതും ഈ റേഡിയേഷനിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.അടുത്തിടെ മൊബൈൽ തലക്കീഴിൽ വെച്ചുറങ്ങിയ ഒരാൾ മൊബൈൽ പൊട്ടിത്തെറിച്ചു മരിച്ച സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഫോൺ തലകീഴിൽ വെച്ചു കൊണ്ട് രാത്രി മുഴുവൻ ചാർജ് ചെയ്യുകയും, ചാർജ് തീരും വരെ മൊബൈൽ ഉപയോഗിക്കുകയുമൊക്കെ ചെയ്യുന്നത് ദോഷകരമാണ്. ഫോൺ സിഗ്നൽ ഉള്ളപ്പോൾ ഉപയോഗിക്കുന്നതും അങ്ങേയറ്റം അപകടകരമാണ്. ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകൾ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും എന്നോർക്കുക.

Readers Comment

Add a Comment