Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് ബാധിധിതരിൽ തലച്ചോറിന് ദീർഘകാല ആഘാതമുണ്ടാക്കാമെന്നും ചിലരിൽ തലച്ചോറിന് 10 വർഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നുമാണ് പഠനം. കോവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതിൽ ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. ആദം ഹാംപ്ഷയർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച്‌ കോവിഡ് രോഗമുക്തി നേടിയവർ ലക്ഷണങ്ങളെ അതിജീവിച്ച്‌ കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്നങ്ങൾ പ്രകടിപ്പിക്കാം.

ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജെൻസ് ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്. വാക്കുകൾ ഓർത്തിരിക്കാനും പസിലുകൾ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. അൽസ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ തലച്ചോറിന്റെ ശേഷി അളക്കാൻ ഇത്തരം ടെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്. ഇതിലൂടെ ചിലരുടെ തലച്ചോറിന് 10 വർഷമെങ്കിലും പ്രായമേറിയത് പോലെ കണ്ടെത്തുകയായിരുന്നു.

Readers Comment

Add a Comment