Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മുക്തരായവരിൽ ചിലർ തുടർന്നും വൈറസ് വാഹകരാകാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അതിനാൽ കോവിഡ് മുക്തി നേടിയവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് മുക്തിയുടെ ആദ്യ ദിനങ്ങളിൽ മറ്റുളളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. 

പഠനവിധേയമാക്കിയ കോവിഡ് മുക്തരിൽ 17 ശതമാനം പേർ പിന്നീട് നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവായ സാഹചര്യം ഉണ്ടായിട്ടുണ്ട്. കോവിഡ് ഭേദമായ ശേഷവും കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനയിൽ വീണ്ടും പോസിറ്റീവ് ആകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ രോഗമുക്തിക്ക് ശേഷവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ, കടുത്ത തൊണ്ട വേദനയോ അനുഭവപ്പെടുന്നവർ ഇതിനെ നിസാരമായി കാണരുത്. ജാഗ്രതയോടെ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Readers Comment

Add a Comment