Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കോവിഡ് പരിശോധനകള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗവും വരുത്താന്‍ സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു . ഒരു മണിക്കൂറില്‍ കോവിഡ് ഫലം അറിയാനാകും എന്നതാണ് പ്രത്യേകത. പരിശോധന കിറ്റുകള്‍ എത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ഫെലൂദ വരുന്നതോടെ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

ഡല്‍ഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേര്‍ന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി . മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് തന്നെയാണ് പരിശോധന. വൈറസിന്റെ ചെറു സാന്നിധ്യം പോലും കണ്ടെത്താനാകും. അതായത് ഫലം കിറുകൃത്യമായിരിക്കും . രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ തുടര്‍ പരിശോധനയും വേണ്ട .

വില കുറവാണെന്നതാണ് മറ്റൊരു ഗുണം. മെഷീന്‍ സ്ഥാപിക്കാന്‍ 25,000 രൂപ മതി. ഒരു മണിക്കൂറില്‍ 500 രൂപയാണ് പരിശോധനയുടെ ചെലവ്. ഐസിഎംആറിന്റെ അനുമതി കിട്ടിയതോടെ കേരളവും പരിശോധന കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു . ഇതുമായി ബന്ധപ്പെട്ട് മൂന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി . വരും ആഴ്ചകളില്‍ തന്നെ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി കിറ്റ് എത്തിക്കാനാണ് നീക്കം.

Readers Comment

Add a Comment